Sauditimesonline

5 priyadarshini
പെണ്‍മനസ്സില്‍ 'പ്രിയദര്‍ശിനി' വസന്തം; അഭിവാദ്യമര്‍പ്പിച്ച് ദമ്മാം ഒ.ഐ.സി.സി വനിതാ വേദി

റമദാന്‍ റിലീഫ്: കെ.എം.സി.സി അല്‍ അബീര്‍ ഏരിയ ഫണ്ട് കൈമാറി

ജിദ്ദ: റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജിദ്ദ കെ.എം.സി.സി അല്‍ അബീര്‍ ഏരിയ കമ്മിറ്റി സമാഹരിച്ച ധനസഹായ ഫണ്ടുകള്‍ കൈമാറി. കേരളത്തിലെ നിര്‍ധനര്‍ക്ക് ആശ്വാസമേകുന്ന സി.എച്ച് സെന്റര്‍, ഷിഹാബ് തങ്ങള്‍ റിലീഫ് സെന്റര്‍, പ്രവാസി മെഡിക്കല്‍ സെന്റര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പ്രത്യേക ഫണ്ടാണ് കൈമാറിയത്.

ചടങ്ങില്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് റസാക്ക് മാസ്റ്റര്‍ ഏരിയ ഭാരവാഹികളില്‍ നിന്ന് ഫണ്ട് ഏറ്റുവാങ്ങി. റമദാന്‍ മാസത്തില്‍ നാട്ടിലെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസ ലോകത്തുനിന്ന് പരമാവധി പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് അല്‍ അബീര്‍ ഏരിയ കമ്മിറ്റി ഫണ്ട് സമാഹരണം നടത്തിയത്.

സീതി കൊളക്കാടന്‍, ടി.പി. അബ്ദുസ്സലാം മുളയങ്കാവ്, അബ്ദുള്‍ അസീസ് പുകയൂര്‍, സമീര്‍ ആലപ്പുഴ, ജബ്ബാര്‍ പാലത്തിങ്കല്‍ എന്നിവര്‍ പങ്കെടുത്തു. പാവപ്പെട്ട രോഗികള്‍ക്ക് താങ്ങും തണലുമായി നിലകൊള്ളുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളോട് സഹകരിച്ച എല്ലാ പ്രവാസി മലയാളി സുഹൃത്തുക്കള്‍ക്കും ഏരിയ കമ്മിറ്റി ഭാരവാഹികള്‍ നന്ദി അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top