Sauditimesonline

farewell to viresh 00
വിജേഷ് ആരേഴിക്ക് യാത്രയയപ്പ്

വിജേഷ് ആരേഴിക്ക് യാത്രയയപ്പ്

റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി മുസാഹ്മിയ ഏരിയ കമ്മിറ്റി അംഗവും സൈബര്‍ വിഭാഗം കണ്‍വീനറുമായ എം. വിജേഷ് ആരേഴിക്ക് യാത്രയയപ്പ് നല്‍കി.

ചടങ്ങില്‍ കേളി ഏരിയ പ്രസിഡന്റ് ജെറി തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റഫീഖ് ചാലിയം, കേന്ദ്ര കമ്മിറ്റി അംഗം റഫീഖ് പാലത്ത്, മുസാഹ്മിയ ഏരിയ രക്ഷാധികാരി സെക്രട്ടറി ഷമീര്‍ പുലാമന്തോള്‍, ദുര്‍മ യൂണിറ്റ് സെക്രട്ടറി നൗഷാദ്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ നടരാജന്‍, ഗോപി, സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

ഏരിയ കമ്മിറ്റിയുടെ ഉപഹാരം ഏരിയ സെക്രട്ടറി അനീഷ് അബൂബക്കറും ദുര്‍മ യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി നൗഷാദും വിജേഷിന് കൈമാറി. അനീഷ് അബൂബക്കര്‍ സ്വാഗതവും വിജേഷ് ആരേഴി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top