Sauditimesonline

safa makkah
പാരമ്പര്യവും വീരസ്മരണകളും പുതുക്കി സഫ മക്കയില്‍ സ്വാതന്ത്ര്യദിനാഘോഷം

പാരമ്പര്യവും വീരസ്മരണകളും പുതുക്കി സഫ മക്കയില്‍ സ്വാതന്ത്ര്യദിനാഘോഷം

റിയാദ്: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനം ബത്ഹ സഫ മക്ക പോളിക്ലിനിക്കില്‍ പ്രൗഢഗംഭീരമായി ആഘോഷിച്ചു. ക്ലിനിക്കിലെ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും ജീവനക്കാരും പങ്കെടുത്ത ചടങ്ങില്‍ കേക്ക് മുറിക്കുകയും സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ സ്മരണകള്‍ പങ്കുവെക്കുകയും ചെയ്തു.

ദേശീയഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങില്‍ സ്വാതന്ത്ര്യദിന സ്മരണകള്‍ ഉണര്‍ത്തുന്ന അന്തരീക്ഷത്തില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. യോഗത്തില്‍ ഡോ. സെബാസ്റ്റ്യന്‍, ഡോ. ബാലകൃഷ്ണന്‍, അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലെ ബഷീര്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു. തോമസ്, തമ്പാന്‍, അനില്‍കുമാര്‍, ജോയ്, ഷാജി, ദാസ്, മണി, നബീല്‍, അഹമ്മദ് നസീര്‍, ഷേര്‍ ഹൈദര്‍, മുനീറ, ലുബൈന, മിനി, റഹ്മ, ബഷീര്‍, ബീര്‍ മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.

സ്വാതന്ത്ര്യം നേടി എട്ട് പതിറ്റാണ്ട് പിന്നിടുമ്പോള്‍ രാജ്യം നേരിട്ട പ്രതിസന്ധികളെയും കൈവരിച്ച പുരോഗതിയെയും പ്രഭാഷകര്‍ അനുസ്മരിച്ചു. ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ ഇന്ന് നേടിയെടുത്ത സ്ഥാനം ഏറെ അഭിമാനകരമാണെന്ന് യോഗം വിലയിരുത്തി. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് ചേരിചേരാ പ്രസ്ഥാനത്തിന്റെ അധ്യക്ഷപദവി അലങ്കരിച്ച ഇന്ത്യയുടെ മഹത്തായ പാരമ്പര്യവും, അന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ അവരെ ‘വിവേകിയായ ഉപദേഷ്ടാവ്’ എന്ന് വിശേഷിപ്പിച്ചതും ചടങ്ങില്‍ പങ്കെടുത്തവര്‍ പറഞ്ഞു. മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, മൗലാനാ ഷൗക്കത്തലി തുടങ്ങിയ മഹാനായ നേതാക്കള്‍ സ്വപ്‌നം കണ്ട ഇന്ത്യയെക്കുറിച്ച് ചിന്തിക്കാനും ആ മൂല്യങ്ങള്‍ മുന്‍നിര്‍ത്തി മുന്നോട്ട് പോകാനും ആഘോഷങ്ങള്‍ പ്രചോദനമാണെന്ന് യോഗം ആഹ്വാനം ചെയ്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top