Sauditimesonline

SMC
പ്രവാസം നെഞ്ചിലൊതുക്കി അജീഷ് നാട്ടിലേക്ക്; എസ്എംസി യാത്രയയപ്പ്

തൊഴില്‍ കാത്തിരിപ്പിന് ഇനി ഒരു മാസത്തെ ആയുസ്സ് മാത്രം

റിയാദ്: തൊഴില്‍ തേടി സൗദി അറേബ്യയിലെത്തുന്ന ആയിരക്കണക്കിന് പ്രവാസി യുവാക്കളുടെ ഉത്കണ്ഠകള്‍ക്കും കാത്തിരിപ്പുകള്‍ക്കും വിരാമമിടാന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. തൊഴില്‍ അഭിമുഖങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മാസങ്ങളോളം കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്വാസമേകുന്ന നിര്‍ണായക തീരുമാനമാണ് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ നടപടി. ഇന്റര്‍വ്യൂ കഴിഞ്ഞാല്‍ ഉദ്യോഗാര്‍ത്ഥിയെ ജോലിക്ക് തിരഞ്ഞെടുത്താലും ഇല്ലെങ്കിലും 30 ദിവസത്തിനകം വിവരം നിര്‍ബന്ധമായും അറിയിച്ചിരിക്കണം എന്നാണ് പുതിയ ചട്ടം.

ജോലി ലഭിച്ചോ ഇല്ലയോ എന്നറിയാതെ നാളുകളോളം അനിശ്ചിതത്വത്തില്‍ കഴിയുന്ന പ്രവാസികളുടെ മാനസിക സമ്മര്‍ദ്ദത്തിന് അറുതിവരുത്താനും തൊഴില്‍ മേഖലയില്‍ സുതാര്യത ഉറപ്പാക്കാനുമാണ് മാനുഷിക നടപടി. നിശ്ചിത സമയത്തിനുള്ളില്‍ റിസള്‍ട്ട് അറിയിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും. മന്ത്രാലയത്തിന്റെ ‘മൈ എച്ച്ആര്‍എസ്ഡി’ ആപ്ലിക്കേഷന്‍ വഴി പ്രവാസികള്‍ക്ക് നേരിട്ട് പരാതി നല്‍കാന്‍ സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ആഴ്ചകളോളം ഫോണ്‍ സന്ദേശങ്ങള്‍ക്കായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ഓരോ ഉദ്യോഗാര്‍ത്ഥിയുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും തൊഴില്‍ വിപണിയിലെ ചൂഷണം അവസാനിപ്പിക്കാനുമാണ് പുതിയ നീക്കം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top