Sauditimesonline

icf blood
ഐസിഎഫ് ജുബൈല്‍ റീജിയണ്‍ രക്തദാന ക്യാമ്പ്

പായസമധുരവും കലാമേളയും: പ്രവാസി തണലായി നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌കും

റിയാദ്: മാര്‍ക്ക് ആന്‍ഡ് സേവ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടക്കുന്ന ‘പായസപ്പെരുമ’ മത്സര വേദിയില്‍ പ്രവാസികള്‍ക്കായി പ്രവാസി വെല്‍ഫെയര്‍ റിയാദിന്റെ നേതൃത്വത്തില്‍ നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. സെപ്റ്റംബര്‍ 3 വ്യാഴം വൈകീട്ട് 8ന് റിയാദ് ഫ്‌ലെമിംഗോ മാളിലുള്ള മാര്‍ക്ക് ആന്‍ഡ് സേവ് ഹൈപ്പര്‍മാര്‍ക്കറ്റിലാണ് പരിപാടി.

നോര്‍ക്കയുടെ വിവിധ പദ്ധതികള്‍ അറിയാനും രജിസ്റ്റര്‍ ചെയ്യാനും പ്രവാസികള്‍ക്ക് ഹെല്‍പ്പ് ഡെസ്‌ക് പ്രയോജനപ്പെടുത്താം. നോര്‍ക്ക കെയര്‍ പ്ലസ്, നോര്‍ക്ക ഐഡി കാര്‍ഡ് തുടങ്ങിയ സുപ്രധാന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാനും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനും സൗകര്യമുണ്ടായിരിക്കും. പ്രവാസികള്‍ സൗകര്യം വിനിയോഗിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. പായസ മത്സരത്തിന് പുറമെ ഗ്രൂപ്പ് ഡാന്‍സ്, മ്യൂസിക്കല്‍ നൈറ്റ്, ഫണ്‍ ഗെയിമുകള്‍, ഒപ്പന, മെഹ്ഫില്‍ മുട്ടിപ്പാട്ട് തുടങ്ങിയ കലാപരിപാടികളും വേദിയില്‍ അരങ്ങേറും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top