
റിയാദ്: കേരള സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ നേടുന്നതിന് പ്രവാസികളെ സഹായിക്കാന്‍ കെഎംസിസി ഹെല്‍പ് ഡെസ്‌ക് ഒരുക്കുന്നു. നോര്‍ക്ക റൂട്‌സ് ഐഡി കാര്‍ഡ്, നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സ് എന്നിവയില്‍ ചേരുന്നതിനു ഹെല്‍പ് ഡെസ്‌കില്‍ സേവനം ലഭ്യമാക്കും. സെപ്റ്റംബര്‍ 4നു ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10 വരെ ബത്ഹയിലെ കെഎംസിസി ഓഫീസിലാണ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുക,

ഹെല്‍പ് ഡെസ്‌ക് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ നിലവിലുള്ള പാസ്‌പോര്‍ട്ടിന്റെ ഇരുവശങ്ങളുടെയും പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, അബ്ഷീറിലുള്ള ഇഖാമ, ഇമെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര്, നോമിനിയുടെ പേര്, വയസ്സ്, മൊബൈല്‍ നമ്പര്‍ എന്നീ വിവരങ്ങളും രേഖകളും കൈവശം കരുതണം. ആവശ്യമായ രേഖകളുമായി എത്തുന്ന പ്രവാസികള്‍ക്കു സേവനം ഉറപ്പു വരുത്തുമെന്നും അവസരം പ്രയോജനപ്പെടുത്തണമെന്നും റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബഷീര്‍ ഇരുമ്പുഴി (059 393 0525), ബഷീര്‍ ചുള്ളിക്കോട് (056 094 9322) എന്നിവരുമായി ബന്ധപ്പെടണം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






