Sauditimesonline

kollam 2
കൊല്ലത്തിന്റെ രുചിയും കലയും; റിയാദില്‍ 'ഈക്കൊല്ലത്തോണം'

മലയാളി നഴ്‌സ് റിയാദില്‍ മരിച്ചു; സംസ്‌കാരം പിന്നീട്

റിയാദ്: മലയാളി നഴ്‌സ് റിയാദിലെ നദീമില്‍ അന്തരിച്ചു. കാസര്‍കോട് വെള്ളരിക്കുണ്ട് പരപ്പ ബെരിക്കുളം സ്വദേശിനി ചിപ്പി രതീഷ് (36) ആണ് മരിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി നദീമിലെ സ്വകാര്യ ക്ലിനിക്കില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു.

പരേതനായ കരിപ്പടക്കത്ത് മധുവിന്റെയും സീതയുടെയും മകളാണ്. ഭര്‍ത്താവ്: രതീഷ് സൗത്ത് ആഫ്രിക്കയില്‍ പ്രവാസിയാണ്. മരണവിവരമറിഞ്ഞ് ഭര്‍ത്താവ് നാട്ടിലെത്തി. മക്കള്‍: അനുനന്ദ കെ. രതീഷ് (പ്ലസ് വണ്‍ വിദ്യാര്‍ഥി), ദിവ്യ രതീഷ് (മൂന്നാം ക്ലാസ് വിദ്യാര്‍ഥി). നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാന്‍ കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം സഹായവുമായി രംഗത്തുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top