Sauditimesonline

keli onam
റുവൈദയിൽ കേളി ഓണാഘോഷം

താളവും മേളവും സ്‌നേഹവും സംഗമിച്ച ഓണാഘോഷം

ജിദ്ദ: വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ തിരുവനന്തപുരം പ്രവാസി അസോസിയേഷന്‍ (ടിപിഎ) ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കളം, തിരുവാതിര, സംഗീതനൃത്ത സന്ധ്യ തുടങ്ങി തനത് കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

ടിപിഎ പ്രസിഡന്റ് ഹുസൈന്‍ ബാലരാമപുരം, ജനറല്‍ സെക്രട്ടറി അസ്ലം പനവൂര്‍, ചെയര്‍മാന്‍ നസീമുദ്ദീന്‍ മണനാക്ക്, രക്ഷാധികാരി സിറാജ് വടശേരിക്കോണം, ജീവകാരുണ്യ കണ്‍വീനര്‍ അന്‍വര്‍ കല്ലമ്പലം എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. ഓണത്തിന്റെ സ്‌നേഹസന്ദേശം ജീവിതത്തില്‍ പകര്‍ത്തണമെന്നും പ്രവാസി കൂട്ടായ്മകള്‍ കൂടുതല്‍ ശക്തമാക്കണമെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സക്കീര്‍ ഹുസൈനെയും ‘ദി ഡ്രീം’നോവലിലൂടെ സാഹിത്യരംഗത്ത് ശ്രദ്ധേയനായ യുവപ്രതിഭ അമാനെയും ചടങ്ങില്‍ ആദരിച്ചു. ടിപിഎ സാംസ്‌കാരിക സെക്രട്ടറി സോഫിയ സുനില്‍ പരിപാടികള്‍ ഏകോപനം നടത്തി. മുതിര്‍ന്നവരും കുട്ടികളുമടക്കം ധാരാളം പേര്‍ ആഘോഷങ്ങളില്‍ പങ്കാളികളായി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top