Sauditimesonline

keli onam
റുവൈദയിൽ കേളി ഓണാഘോഷം

റുവൈദയിൽ കേളി ഓണാഘോഷം

റിയാദ്: കേളി കലാസാംസ്കാരിക വേദി മുസാമിയ ഏരിയ റുവൈദ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ‘ഓണം പൊന്നോണം26’ എന്ന പേരിൽ നടത്തിയ ആഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം കേളി  ട്രഷറർ മധു ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് സുദർശനനൻ അധ്യക്ഷനായ പരിപാടിയിൽ കേളി സെക്രട്ടറിയേറ്റ് അംഗം നസീർ മുള്ളൂർക്കര, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കിഷോർ ഇ നിസാം, റഫീക്ക് പാലത്ത്, അനീസ് അബൂബക്കർ, മുസാമിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, മുസാമിയ ഏരിയ പ്രസിഡന്റ് ജെറി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

മുസാമിയ ഏരിയാ പരിധിയിൽ നിന്നുള്ള നിരവധി പ്രവാസികൾ  പരിപാടിയിൽ പങ്കെടുത്തു. ഓണസദ്യയും ഓണപ്പാട്ടുകളും ഉൾപ്പെടെ വിവിധ പരിപാടികളോടെയാണ് ആഘോഷം സംഘടിപ്പിച്ചത്. പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും മലയാളികളുടെ ഓണസ്മരണകൾക്ക് നിറംപകരുന്ന വേറിട്ട അനുഭവമായി പരിപാടി മാറി. യൂണിറ്റ് സെക്രട്ടറി നാസർ സ്വാഗതവും  ജോയന്റ് സെക്രട്ടറി  മെഹമൂദ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top