Sauditimesonline

INDIA SAUDI
ഹൂതി ആക്രമണത്തെ അപലപിച്ച് ഇന്തന്‍ വിദേശകാര്യ മന്ത്രാലയം

മഴയും കാറ്റും ആലിപ്പഴവും; സൗദിയില്‍ മഴ മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴവെളളപ്പാച്ചില്‍ അപകടം സൃഷ്ടിക്കാന്‍ സാധ്യതയുളളതിനാല്‍ അരുവികള്‍, താഴ്ന്ന പ്രദേശങ്ങള്‍, താഴ്‌വരകള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം ഒഴിവാക്കണം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി.

മക്ക പ്രവിശ്യയിലെ താഇഫ്, മൈസാന്‍, അല്‍ അര്‍ദിയാത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ മഴക്കും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. ജിസാന്‍, അസീര്‍, അല്‍ ബഹ, മദീന, നജ്‌റാന്‍ എന്നീ പ്രവിശ്യകളിലും ശക്തമായ മഴ മുന്നറിയിപ്പുണ്ട്. മക്ക നഗരത്തിലും അല്‍ കാമില്‍, അല്‍ ജുമൂം, ബഹ്‌റ, അല്‍ ലൈത്ത്, അല്‍ ഖുന്‍ഫുദ എന്നിവിടങ്ങളിലും മഴക്കു സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അസീര്‍ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളില്‍ സാമാന്യം ശക്തമായ മഴ ലഭിച്ചിരുന്നു.

മലവെള്ളപ്പാച്ചില്‍ ഉണ്ടാകുന്ന സമയത്ത് വെളളത്തില്‍ ഇറങ്ങാനും നീന്താനും ശ്രമിക്കരുതെന്നും മോശം കാലാവസ്ഥയില്‍ കെട്ടിടങ്ങളില്‍ സുരക്ഷിതരായിരിക്കണം. സിവില്‍ ഡിഫന്‍സ് നല്‍കുന്ന ഔദ്യോഗിക വിവരങ്ങളും സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top