Sauditimesonline

keli prediction
ലോക കപ്പ്: പ്രവചന മത്സര വിജയികളെ ആദരിച്ച് കേളി

ഹൂതി ആക്രമണത്തെ അപലപിച്ച് ഇന്തന്‍ വിദേശകാര്യ മന്ത്രാലയം

ദല്‍ഹി: സൗദി അറേബക്കു നേരെ യമനിലെ വിമത ഗ്രൂപായ ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങളെ ഇന്ത്യ കടുത്ത ഭാഷയില്‍ അപലപിച്ചു. ജനവാസ കേന്ദ്രങ്ങളെയും സാമ്പത്തിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അത്യന്തം ആശങ്കാജനകമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി വിദേശകാര്യ മന്ത്രാലയ വക്താവാണ് ഇന്ത്യന്‍ നിലപാട് വ്യക്തമാക്കിയത്.

മേഖലയുടെ സുസ്ഥിരതയെയും സുരക്ഷയെയും തകരാറിലാക്കുന്ന ഇത്തരം ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ല. ബാബ്എല്‍മന്ദബ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിനും സ്വതന്ത്ര നാവിക പാതയ്ക്കും തടസ്സം സൃഷ്ടിക്കുന്ന നടപടികള്‍ ആഗോള വ്യാപാര മേഖലയെ ബാധിക്കുമെന്നും ഇന്ത്യ ഓര്‍മ്മിപ്പിച്ചു. സൗദിയുമായുള്ള തന്ത്രപ്രധാന ബന്ധവും പശ്ചിമേഷ്യന്‍ മേഖലയിലെ സമാധാന അന്തരീക്ഷവും മുന്‍നിര്‍ത്തിയാണ് ഇന്ത്യ വിഷയത്തില്‍ ശക്തമായ നിലപാട് അറിയിച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top