Sauditimesonline

keli prediction
ലോക കപ്പ്: പ്രവചന മത്സര വിജയികളെ ആദരിച്ച് കേളി

ലോക കപ്പ്: പ്രവചന മത്സര വിജയികളെ ആദരിച്ച് കേളി

റിയാദ്: ഫിഫ ലോകകപ്പ് പ്രവചന മത്സര വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്തു. കേളി മലാസ് ഏരിയയുടെ നേതൃത്വത്തില്‍ കേളി സ്‌പോര്‍ട്‌സ് കമ്മിറ്റിയും സൈബര്‍ വിങ്ങും സംയുക്തമായാണ് പ്രവചന മത്സരം ഒരുക്കിയത്. ബത്ഹ ലുഹാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മലാസ് ഏരിയ വൈസ്പ്ര

സിഡന്റ് മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. പ്രവചന മത്സരത്തില്‍ ഷെയ്ഖ് അബ്ദുല്‍ ഖാദര്‍ ഒന്നാം സ്ഥാനം നേടി. ബെന്‍സര്‍ സ്‌പോണ്‍സര്‍ ചെയ്ത സ്മാര്‍ട്ട്‌ഫോണാണ് ഒന്നാം സമ്മാനം. ജരീര്‍ ബുക്ക് സ്‌റ്റോര്‍ നല്‍കിയ രണ്ടാം സമ്മാനം മുഹമ്മദ് നിഷാദ് സ്വന്തമാക്കി. ഫായിസ് മാമ്പുള്ളി (മൂന്നാം സമ്മാനം), ലിനു (നാലാം സമ്മാനം), മുഹമ്മദ് നിഷാദ് പറമ്പില്‍ (അഞ്ചാം സമ്മാനം), മുഹമ്മദ് റാഫി (ആറാം സമ്മാനം) എന്നിവരാണ് മറ്റ് വിജയികള്‍.

കേളി രക്ഷാധികാരി സമിതി അംഗം സെബിന്‍ ഇക്ബാല്‍, സെക്രട്ടറി സുനില്‍കുമാര്‍, പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട്, ട്രഷറര്‍ മധു ബാലുശ്ശേരി, ജോയിന്റ് ട്രഷറര്‍ സിംനേഷ് വയനന്‍, കേന്ദ്ര കമ്മിറ്റി അംഗം ബിജു തായമ്പത്ത് എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറി. മലാസ് ഏരിയ സെക്രട്ടറി സുജിത് വി. എം. സ്വാഗതവും ജോയിന്റ് സെക്രട്ടറി അന്‍വര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top