Sauditimesonline

SMC
പ്രവാസം നെഞ്ചിലൊതുക്കി അജീഷ് നാട്ടിലേക്ക്; എസ്എംസി യാത്രയയപ്പ്

ബാറ്റും പന്തും പോരടിക്കും; റണ്‍വേട്ടയുടെ പൂരത്തിനൊരുങ്ങി കേളി

റിയാദ്: കേളി കലാസാംസ്‌കാരിക വേദി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ ക്രിക്കറ്റ് ടൂര്‍ണമെന്റ് സീസണ്‍-2 ഫിക്‌സ്ചര്‍ പ്രകാശനം ചെയ്ഃു. ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സെക്രട്ടറി സുനില്‍ കുമാര്‍, കെസിഎ പ്രസിഡന്റ് ഷെബിന്‍ ജോര്‍ജിന് ഫിക്‌സ്ചര്‍ കൈമാറി പ്രകാശനം നിര്‍വഹിച്ചു.

സില്‍വര്‍ ജൂബിലി സംഘാടക സമിതി ആക്ടിങ് ചെയര്‍മാന്‍ നൗഫല്‍ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. കേളി സ്‌പോര്‍ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ ഫക്രുദീന്‍ ആമുഖ പ്രസംഗം നടത്തി. രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സമിതി അംഗങ്ങളായ സെബിന്‍ ഇഖ്ബാല്‍, പ്രഭാകരന്‍ കണ്ടോന്താര്‍, പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട്, ട്രഷറര്‍ മധു ബാലുശ്ശേരി, സെക്രട്ടറിയേറ്റ് അംഗം നസീര്‍ മുള്ളൂര്‍ക്കര, സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ ഷമീം മേലേതില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രാജേഷ് ചാലിയാര്‍ ടൂര്‍ണമെന്റ് വിശദീകരിച്ചു.

മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ 24 ടീമുകള്‍ മാറ്റുരയ്ക്കും. നാല് ടീമുകള്‍ വീതം ആറ് ഗ്രൂപ്പുകളായി തരംതിരിച്ചാണ് മത്സരം. ഗ്രൂപ്പ് എയില്‍ എസ്ആര്‍എസിഒ, സാര്‍കെന്‍സ്, കേരള കിങ്‌സ്, കോക്കന്‍ ഫൈറ്റേഴ്‌സ് എന്നീ ടീമുകളും, ഗ്രൂപ്പ് ബിയില്‍ ഈഗിള്‍ സ്‌െ്രെടക്കേഴ്‌സ്, ഡെസര്‍ട്ട് ഡെമോണ്‍സ്, എക്‌സ്ട്രീം ക്രിക് ക്ലബ്, ട്രാവന്‍കൂര്‍ എന്നീ ടീമുകളും ഉള്‍പ്പെടുന്നു. ഒലയ ക്രിക്കറ്റ് ക്ലബ് (ഒസിസി), രത്‌നഗിരി, ഫാല്‍ക്കണ്‍ ക്രിക്കറ്റ് ടീം, എഫ്‌സിആര്‍ എന്നിവരാണ് ഗ്രൂപ്പ് സിയില്‍ ഏറ്റുമുട്ടുന്നത്.

ഗ്രൂപ്പ് ഡിയില്‍ ഗോള്‍ഡന്‍ മില്ലര്‍, ഉസ്താദ് ഹോട്ടല്‍, കൊക്കന്‍ ബാദ്ഷാ, അല്‍ ഉഫൂഖ് എന്നീ ടീമുകളും, ഗ്രൂപ്പ് ഇയില്‍ എംസിസി, കേരള സ്‌െ്രെടക്കേഴ്‌സ് റിയാദ്, റെബല്‍സ് റിയാദ്, ഗ്ലോബ്വിന്‍ ഇലവന്‍ റിയാദ് എന്നിവരാണ് ഗ്രൂപ്പ് എഫില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റ് ടീമുകള്‍.

ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 11ന് ഉച്ചയ്ക്ക് ഒന്നിന് സുലൈ കെസിഎ-എംസിഎ സ്‌റ്റേഡിയത്തില്‍ നടക്കും. വിവിധ ഘട്ടങ്ങളിലായി പൂര്‍ത്തിയാകുന്ന ലീഗ് മത്സരങ്ങള്‍ക്ക് ശേഷം ഡിസംബറില്‍ സെമി ഫൈനല്‍, ഫൈനല്‍ പോരാട്ടങ്ങള്‍ അരങ്ങേറും. സില്‍വര്‍ ജൂബിലി സംഘാടക സമിതി കണ്‍വീനര്‍ ഷാജി റസാഖ് സ്വാഗതവും സ്‌പോര്‍ട്‌സ് കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ രാജേഷ് ചാലിയാര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top