Sauditimesonline

SMC
പ്രവാസം നെഞ്ചിലൊതുക്കി അജീഷ് നാട്ടിലേക്ക്; എസ്എംസി യാത്രയയപ്പ്

പ്രവാസം നെഞ്ചിലൊതുക്കി അജീഷ് നാട്ടിലേക്ക്; എസ്എംസി യാത്രയയപ്പ്

റിയാദ്: പ്രവാസം മവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അജീഷ് രവീന്ദ്രന് റിയാദ് എസ്.എം.സി കൂട്ടായ്മ ഊഷ്മളമായ യാത്രയയപ്പ് നല്‍കി. സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ സെന്റര്‍ (എസ്.എം.സി) ആശുപത്രി എച്ച്.ആര്‍ വിഭാഗത്തില്‍ രണ്ടു പതിറ്റാണ്ട് നീണ്ട ഔദ്യോഗിക ജീവിതത്തിനും പ്രവാസി പൊതുമണ്ഡലത്തിലെ സജീവ സാന്നിധ്യത്തിനും വിരാമമിട്ടാണ് മടക്കം.

സോഷ്യല്‍ മലയാളി കള്‍ച്ചറല്‍ കൂട്ടായ്മയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും തൃശൂര്‍ ചേലക്കര സ്വദേശിയുമാണ് അജീഷ്. ആശുപത്രിയിലും പ്രവാസി കൂട്ടായ്മയിലും ീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.

പ്രസിഡന്റ് ഷിജി ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അനീഷ് എബ്രഹാം, ചെയര്‍മാന്‍ റഫീഖ് പട്ടാമ്പി, ജനറല്‍ സെക്രട്ടറി ഫൈസല്‍ മുനീര്‍, ട്രഷറര്‍ ബേബി തോമസ്, വൈസ് പ്രസിഡന്റ് ജെയ്‌സണ്‍ തോമസ്, ജിന്റോ തോമസ്, രഞ്ജു, ആന്‍സന്‍ ജെയിംസ്, മുരുകന്‍പിള്ള, അജീഷ് എസ്. അശോക്, ബിനോയ് ഉലഹന്നാന്‍, ശോശാമ്മ ജിജിമോന്‍, ബിദേഷ് പ്രേം, എല്‍ബിന്‍ കുര്യാക്കോസ്, നൗഷാദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വൈസ് പ്രസിഡന്റ് ജോണി തോമസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി നിഷ ബിന്നി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top