Sauditimesonline

PRAVASI ONAM
ദമ്മാമില്‍ പ്രവാസി വെല്‍ഫെയര്‍ ഓണാഘോഷം

നേരിന്റെ അക്ഷരക്കാഴ്ചകളായി ‘മരുഭൂമിയിലെ നേര്‍ക്കാഴ്ചകള്‍’ പ്രകാശനം ചെയ്തു

റിയാദ്: സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂരിന്റെ ‘മരുഭൂമിയിലെ നേര്‍ക്കാഴ്ചകള്‍’ എന്ന പുസ്തകത്തിന്റെ സൗദിതല പ്രകാശനം റിയാദ് അല്‍ മദീന ഓഡിറ്റോറിയത്തില്‍ നടന്നു. മാധ്യമപ്രവര്‍ത്തകന്‍ നജീബ് കൊച്ചുകലുങ്ക് പ്രകാശനം നിര്‍വഹിച്ചു. അശ്‌റഫ് തിരൂര്‍ ആദ്യപ്രതി ഏറ്റുവാങ്ങി. ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുസ്തകം മികച്ച വഴികാട്ടിയാണെന്ന് നജീബ് കൊച്ചുകലുങ്ക് പറഞ്ഞു.

സംഘാടക സമിതി ചെയര്‍മാന്‍ ജലീല്‍ തിരൂര്‍ അധ്യക്ഷത വഹിച്ചു. ഫഌരിയ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അഹമ്മദ് കോയ പരിപാടി ഉദ്ഘാടനം ചെയ്തു. എഴുതാന്‍ കൊള്ളാവുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ പ്രവര്‍ത്തിക്കുകയും പിന്നീട് അതിനെ ചരിത്രരേഖയായി മാറ്റുകയും ചെയ്തതിലൂടെ ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിന്റെ വചനങ്ങളോട് ഗ്രന്ഥകാരന്‍ നീതി പുലര്‍ത്തിയെന്ന് പുസ്തക പരിചയം നടത്തിയ

കെഎംസിസി വനിതാ വിങ് പ്രസിഡന്റ് റഹ്മത്ത് അഷ്‌റഫ് പറഞ്ഞു. വര്‍ഷങ്ങളോളം മരുഭൂമിയില്‍ അകപ്പെട്ടുപോയ തൊഴിലാളികളുടെ അനുഭവങ്ങളും, അവരെ രക്ഷിക്കാനുള്ള ശ്രമങ്ങളില്‍ ഇന്ത്യന്‍ എംബസി, സൗദി അധികൃതര്‍, മനുഷ്യാവകാശ സമിതി എന്നിവരില്‍ നിന്ന് ലഭിച്ച പിന്തുണയുമാണ് പുസ്തകത്തിന്റെ ഉള്ളടക്കമെന്ന് രചയിതാവ് സിദ്ദീഖ് തുവ്വൂര്‍ പറഞ്ഞു. പ്രവാസികളുടെ സങ്കടങ്ങളും അതിജീവന പോരാട്ടങ്ങളും വരുംതലമുറയ്ക്കുള്ള രേഖയായി സൂക്ഷിക്കാനാണ്പുസ്തകത്തിലൂടെ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ ഷറഫുദ്ദീന്‍, സവാദ് യൂസുഫ് എന്നിവര്‍ വിവിധ അനുഭവങ്ങള്‍ പങ്കുവെച്ചു.

മാലിക് മഖ്ബൂലിന്റെ നേതൃത്വത്തിലുളള ഡെസ്റ്റിനി പബ്ലിക്കേഷനാണ് പ്രസാധകര്‍. റഹ്മാന്‍ കിടങ്ങയം, റഹ്മത്ത് അഷ്‌റഫ് എന്നിവരാണ് എഡിറ്റിങ് നിര്‍വഹിച്ചത്. ചടങ്ങില്‍ അബ്ദുന്നാസര്‍ (അല്‍ വഫ), ഷറഫുദ്ദീന്‍, സവാദ് യൂസുഫ്, ശിഹാബ് കൊട്ടുകാട്, സി.പി. മുസ്തഫ, സലീം കളക്കര, സുധീര്‍ കുമ്മിള്‍, സുരേന്ദ്രന്‍, റഹ്മാന്‍ മുനമ്പത്ത്, സബീന എം. സാലി, അശ്‌റഫ് വെള്ളാപ്പാടം, നൗഫല്‍ പാലക്കാടന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, ഡോ. അബ്ദുല്‍ അസീസ്, അഡ്വ. ജലീല്‍, മുഹിയുദ്ദീന്‍ സഹീര്‍, മഷ്ഹൂദ്, ജംഷാദ് തുവ്വൂര്‍, നിഹ്മത്ത്, ഷിബു ഉസ്മാന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നൗഷാദ് ആലുവ സ്വാഗതവും സംഘാടക സമിതി ട്രഷറര്‍ ഡൊമിനിക് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top