Sauditimesonline

FALCON ASSO
കലാ സാംസ്‌കാരിക രംഗത്ത് പുതിയ ചുവട്: റിയാദ് ഫാല്‍ക്കണ്‍ അസോസിയേഷന്‍

കലാ സാംസ്‌കാരിക രംഗത്ത് പുതിയ ചുവട്: റിയാദ് ഫാല്‍ക്കണ്‍ അസോസിയേഷന്‍

റിയാദ്: പ്രവാസലോകത്ത് കലാ, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളില്‍ സജീവ സാന്നിധ്യമാകാന്‍ ‘റിയാദ് ഫാല്‍ക്കണ്‍ അസോസിയേഷന്‍’ രൂപീകരിച്ചു. ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തിലാണ് പുതിയ കൂട്ടായ്മയ്ക്ക് തുടക്കമായത്.

ഭാരവാഹികളായി മുഹമ്മദ് സിയാദ് (പ്രസിഡന്റ്), അരുണ്‍ കൃഷ്ണ (ജനറല്‍ സെക്രട്ടറി), സുധീഷ് കുമാര്‍ നായര്‍ (ട്രഷറര്‍), സജീര്‍ ചിതറ (വൈസ് പ്രസിഡന്റ്), അജീഷ് സജീര്‍ (ജോയിന്റ് സെക്രട്ടറി), ജെയിന്‍ ജോണ്‍ (ജോയിന്റ് ട്രഷറര്‍), പ്രീതി (സപ്പോര്‍ട്ടിങ് ട്രഷറര്‍) എന്നിവരെയും നബീല്‍ ഷെരീഫ് (മീഡിയ കണ്‍വീനര്‍), ദിപു. ജി (മീഡിയ കോഓര്‍ഡിനേറ്റര്‍), ജാവീദ് ഇഹ്‌സാന്‍ (പ്രോഗ്രാം കണ്‍വീനര്‍), ഡോ. വിദ്യ, വിനേഷ് വിജയന്‍ (പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാര്‍), നിതിന്‍ ശ്രീധര്‍ (ജീവകാരുണ്യ വിഭാഗം കോഓര്‍ഡിനേറ്റര്‍), പ്രണവ് (സ്‌പോര്‍ട്‌സ് കണ്‍വീനര്‍), സിനി നായര്‍ (വനിതാ കണ്‍വീനര്‍) എന്നിവരെയും തിരഞ്ഞെടുത്തു.

ഷിഹാബ് കൊട്ടുകാട്, ജോസഫ് അതിരുങ്കല്‍, സുഷമ ഷാന്‍ എന്നിവരാണ് ഉപദേശക സമിതി അംഗങ്ങള്‍. ഷജീര്‍ ആറ്റിങ്ങല്‍, അഫ്‌സല്‍ കണ്ണൂര്‍, മൃദുല വിനീഷ് എന്നിവരെ രക്ഷാധികാരികളായും അബ്ദുല്‍ റാസല്‍, സജീര്‍ ഷെരീഫ്, അന്‍വര്‍ ഷാ, ബിന്ദു സുധീര്‍, പ്രശാന്ത്, ടിന്‍സി, ശ്രുതി, അഞ്ജലി സുധീര്‍, അക്ഷയ് സുധീര്‍, കബീര്‍ കാടന്‍സ് എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top