Sauditimesonline

turki
വിമാനത്താവളങ്ങളില്‍ ആക്രമണം; സൗദിയില്‍ രണ്ട് വനിതകള്‍ ഉള്‍പ്പെടെ മൂന്ന് മരണം

ദമ്മാമില്‍ പ്രവാസി വെല്‍ഫെയര്‍ ഓണാഘോഷം

ദമ്മാം: പ്രവാസി വെല്‍ഫെയര്‍ ദമ്മാം റീജിയണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ ഓണസംഗമം സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വിഭവസമൃദ്ധമായ സദ്യയും കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും അരങ്ങേറി. മത്സര വിജയികള്‍ക്ക് ഉപഹാരങ്ങളും സമ്മാനിച്ചു.

ഓണാഘോഷത്തിന്റെ ഭാഗമായി പ്രവാസി എഴുത്തുകാര്‍ക്കായി സംഘടിപ്പിച്ച ഉപന്യാസ രചനാ മത്സരത്തിലെ വിജയികളെ ചടങ്ങില്‍ ആദരിച്ചു. പ്രവാസ ജീവിതത്തിന്റെ അനുഭവാവിഷ്‌കാരങ്ങളും ഓണക്കാലത്തിന്റെ സാംസ്‌കാരിക പൈതൃകവും നിറഞ്ഞുനിന്ന മികച്ച രചനകളാണ് മത്സരത്തിന് ലഭിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു. സാബു മേലേതില്‍ (ഒന്നാം സ്ഥാനം), നൈസി സജാത് (രണ്ടാം സ്ഥാനം), അശ്വതി സുരേന്ദ്രന്‍ (മൂന്നാം സ്ഥാനം) എന്നിവര്‍ക്ക് ഉപഹാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു.

പ്രോഗ്രാം കണ്‍വീനര്‍ ജാബിര്‍ കണ്ണൂര്‍, ഹാരിസ് കൊച്ചി, ആഷിഫ് കൊല്ലം, ഷമീം, ബാബു വടകര, അര്‍ഷാദ്, സലിം കണ്ണൂര്‍, തന്‍സിം, പ്രവീണ്‍, അനീസ മെഹബൂബ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഫൈസല്‍ കോട്ടയം, സമീയുള്ള, അബ്ദുള്‍ റഹീം, ഉബൈദ്, ബിജു പൂതക്കുളം എന്നിവര്‍ പങ്കെടുത്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറിലധികം പേര്‍ സംബന്ധിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top