Sauditimesonline

COJOINED
വേര്‍പിരിഞ്ഞ് പുതിയ ജീവിതത്തിലേക്ക്: ജാന്‍സിക്കും ഡെയ്‌സിക്കും ഇനി സ്വതന്ത്രമായി പറക്കാം

കരിപ്പൂരില്‍ നിന്ന് വയനാട്ടിലേക്ക്; ലോ ഫ്‌ളോര്‍ ബസ് വേണമെന്ന് കെ.എം.സി.സി

റിയാദ്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വയനാട്ടിലേക്കും സമീപ ജില്ലകളിലേക്കും ലോ ഫ്‌ലോര്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് റിയാദ് വയനാട് ജില്ലാ കെ.എം.സി.സി കമ്മിറ്റി നിവേദനം നല്‍കി. വിഷയം ഗതാഗത മന്ത്രിയുടെയും ട്രാന്‍സ്‌പോര്‍ട്ട് ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പ്പെടുത്തി അടിയന്തര പരിഹാരത്തിന് ശ്രമിക്കുമെന്ന് നിവേദനം ഏറ്റുവാങ്ങിയ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉറപ്പുനല്‍കി.

ഗള്‍ഫില്‍നിന്ന് രാത്രികാലങ്ങളിലടക്കം എത്തുന്ന പ്രവാസികള്‍ക്കും മറ്റ് യാത്രക്കാര്‍ക്കും കരിപ്പൂരില്‍നിന്ന് വയനാടടക്കമുള്ള മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്ക് നേരിട്ട് യാത്ര ചെയ്യുന്നതിന് നിലവില്‍ വലിയ പ്രയാസമാണ് നേരിടുന്നത്. ടാക്‌സികളെ മാത്രം ആശ്രയിക്കേണ്ടിവരുന്നത് പ്രവാസികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നുണ്ട്. ലോ ഫ്‌ലോര്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിലൂടെ ഇതിന് ശാശ്വത പരിഹാരമാകുമെന്നാണ് കെ.എം.സി.സിയുടെ ചൂണ്ടിക്കാണിക്കുന്നത്.

വയനാട് ജില്ലാ കെ.എം.സി.സി ചെയര്‍മാന്‍ സുധീര്‍ ചൂരല്‍മല, പ്രസിഡന്റ് നാസര്‍ വാകേരി, സെക്രട്ടറി അസീസ് നെല്ലിയമ്പം, ഭാരവാഹികളായ ആബിദ് പറളിക്കുന്ന്, സലാം ബത്തേരി, സഹീര്‍ മൈതാനികുന്ന്, അഷ്‌റഫ് പുത്തന്‍കുന്ന്, മണ്ഡലം ഭാരവാഹികളായ സലാം മേപ്പാടി, അഷ്‌റഫ് മാണ്ടാട്, ഫൈസല്‍ റിപ്പണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് മുനവ്വറലി തങ്ങള്‍ക്ക് നിവേദനം കൈമാറിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top