
ജിദ്ദ: കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയുടെ കുടുംബ സുരക്ഷാ പദ്ധതിക്ക് ജിദ്ദ സൗത്ത് സോണില്‍ തുടക്കം. ക്വാളിറ്റി റെസ്റ്റോറന്റില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് അനസ് അരിമ്പാശ്ശേരി അധ്യക്ഷത വഹിച്ചു. പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും വലിയൊരു കൈത്താങ്ങായ പദ്ധതിയുടെ പ്രാധാന്യവും ആവശ്യകതയും ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വി.പി. മുസ്തഫ, ആക്ടിങ് പ്രസിഡന്റ് സി.കെ. റസാഖ് മാസ്റ്റര്‍, നാഷണല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ എടവനക്കാട് എന്നിവര്‍ വിശദീകരിച്ചു.

ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷിഹാബ് താമരക്കുളം, ശറഫുദ്ദീന്‍ ബാഖവി ചുങ്കപ്പാറ എന്നിവര്‍ പ്രസംഗിച്ചു. ഹനീഫ കൈപ്പമംഗലം, നൗഷാദ് പാനൂര്‍, നദീര്‍ പാനൂര്‍, സമീര്‍ ആലപ്പുഴ, ഷാനവാസ് കോട്ടയം, നിസാറുദ്ദീന്‍ കൊല്ലം, റസാഖ് കാഞ്ഞിരപ്പള്ളി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. സൗത്ത് സോണ്‍ ജനറല്‍ സെക്രട്ടറി നാസറുദ്ദീന്‍ കായംകുളം സ്വാഗതവും ട്രഷറര്‍ സെയ്ത് മുഹമ്മദ് അല്‍കാശിഫി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






