Sauditimesonline

osman house
ആധാരം വീണ്ടെടുത്തു, കടങ്ങള്‍ വീട്ടി; കണ്ണന് കടം നല്‍കിയ വീട് ഉസ്മാന് തിരിച്ചുകിട്ടി

കര്‍ഫ്യൂ ഇളവുകള്‍: ജാഗ്രത വേണമെന്ന് അധികൃതര്‍

റിയാദ്: സൗദി അറേബ്യയില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ ഇളവുകള്‍ പ്രയോജനപ്പെടുത്തുന്നവര്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ശന ഉപാദികളാണ് ഉപഭോക്താക്കള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നല്‍കിയിട്ടുളളത് . കൊവിഡ് വ്യാപനം തടയുന്നതിന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുളള മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ അടപ്പിക്കും. ഇതിനു രാജ്യത്തെ മുഴുവന്‍ മുനിസിപ്പാലിറ്റികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌കും കൈയുറയും ധരിക്കണം. വ്യാപാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം. പ്രായമായവരും വിവിധ രോഗ മുളളവരും മാളുകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. വ്യാപാര കേന്ദ്രങ്ങളിലെ പണമിടപാട് പരമാവധി ഇ പെയ്‌മെന്റ് വഴി നടത്തണം. ടെക്‌സ്‌റ്റൈല്‍സുകളിലെ ട്രയല്‍ റൂം അടച്ചിടണം. വിറ്റ സാധനം മടക്കി എടുക്കരുത്, ഷോപിംഗ് മാളുകളിലെ കസേരകള്‍ ഒഴിവാക്കണം, ഇലക്‌ട്രോണിക് ഡോറുകള്‍ സ്ഥാപിക്കണം, 10 ചതുരശ്ര മീറ്ററില്‍ ഒരു ഉപഭോക്താവ് മാത്രം നില്‍ക്കണം, കാഷ് കൗണ്ടറില്‍ നില്‍ക്കാന്‍ നിശ്ചിത അകലത്തില്‍ സ്റ്റിക്കര്‍ പതിക്കണം എന്നിങ്ങനെ നിരവധി നിര്‍ദേശങ്ങളാണ് വ്യാപാര സ്ഥാപനങ്ങള്‍ക്കു നല്‍കിയിട്ടുളളത്. നിയമ ലംഘനം നടത്തുന്നതു തടയാന്‍ മന്ത്രാലയങ്ങളും വിവിധ വകുപ്പുകളും പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top