Sauditimesonline

akg
നവകേരള മുന്നേറ്റത്തിന് ഇടത് സര്‍ക്കാര്‍ അനിവാര്യം: കേളി

കൊവിഡ് പരിശോധനക്ക് ചൈനയുമായി കരാര്‍

റിയാദ്: സൗദി അറേബ്യയില്‍ 90 ലക്ഷം കൊവിഡ് ടെസ്റ്റുകള്‍ നടത്തുന്നതിന് ചൈനയുമായി കരാര്‍ ഒപ്പുവെച്ചു. കരാര്‍ പ്രകാരം 500 സ്‌പെഷ്യലിസ്റ്റുകള്‍, സാങ്കേതിക വിദഗ്ദര്‍ എന്നിവരുടെ സേവനവും ലഭ്യമാക്കും. സൗദി നാഷണല്‍ യൂണിഫൈഡ് പ്രൊക്യുര്‍മെന്റ് കമ്പനിയും ചൈനയിലെ ബിജിഐ ഗ്രൂപ്പുമാണ് സുപ്രധാന കരാര്‍ ഒപ്പുവെച്ചത്. കൊവിഡ് ടെസ്റ്റുകള്‍ക്കു പുറമെ ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍, വിദഗ്ധ ഡോക്ടര്‍മാര്‍, സ്‌പെഷ്യലിസ്റ്റുകള്‍ എന്നിവരുടെ സേവനവും ലഭ്യമാക്കും. ഇതിനായി 99.5 കോടി റിയാലിന്റെ കരാറാണ് ഒപ്പുവെച്ചത്. സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ ആറ് റീജിയനണല്‍ ലബോറട്ടറികളും സ്ഥാപിക്കും. പ്രതിദിനം 10,000 ടെസ്റ്റുകള്‍ നടത്താന്‍ ശേഷിയുളള മൊബൈല്‍ ലബോറട്ടറിയും കരാറിന്റെ ഭാഗമാണ്. കൊവിഡ് വൈറസ് നിര്‍ണ്ണയിക്കാന്‍ ദിവസവും 50,000 ടെസ്റ്റുകള്‍ നടത്തും. സമൂഹത്തില്‍ വ്യാപക പരിശോധന നടത്തുന്നതിനും കരാറില്‍ വ്യവസ്ഥയുണ്ട്. രാജ്യത്തെ ഒരു കോടി 45 ലക്ഷം ജനങ്ങളുടെ കൊവിഡ് പരിശോധന നടത്തുകയാണ് ലക്ഷ്യം.

ചൈനീസ് പ്രസിഡന്റുമായി സൗദി ഭരണാധി സല്‍മാന്‍ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവര്‍ ഫോണില്‍ ചര്‍ച്ച നടത്തിയതിന് ശേഷമാണ് കരാറിന് അന്തിമ രൂപം നല്‍കിയത്. ഇതിനു പുറമെ യുഎസ്എ, സ്വിറ്റ്‌സര്‍ലന്‍ഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ കമ്പനികളില്‍ നിന്നും കൊവിഡ് പ്രതിരോധ സാമഗ്രികള്‍ വാങ്ങുന്നതിന് നെഗോഷ്യേറ്റിംഗ് ആന്റ് പര്‍ചേസ് കമ്മറ്റി അനുമതി നല്‍കിയിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top