Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

പ്രത്യേക വിമാന സര്‍വീസ്: ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു.

റിയാദ്: സൗദിയില്‍ നിന്നു ഇന്ത്യയിലേക്കുളള പ്രത്യേക വിമാന യാത്രാ നിരക്ക് പ്രഖ്യാപിച്ചു. റിയാദ്-കോഴിക്കോട് 900 റിയാല്‍, റിയാദ്-ദല്‍ഹി 1,023 റിയാല്‍, ദമ്മാം-കൊച്ചി 850 റിയാല്‍, ജിദ്ദ-ദല്‍ഹി 1,350 റിയാല്‍, മെയ് 14ന് ജിദ്ദയില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടുന്ന വിമാന നിരക്ക് പിന്നീട് അറിയിക്കും. ഇത് ടാക്‌സ് ഒഴികെയുളള നിരക്കാണ്. ഇതിന് പുറമെ മിസലേനിയസ് ചാര്‍ജും അടക്കേണ്ടി വരുമെന്നാണ് അറിയുന്നത്. ഇന്ത്യന്‍ അംബാസഡര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ 1500 റിയാല്‍ ടിക്കറ്റ് നിരക്ക് വരുമെന്നാണ് അറിയിച്ചത്. അതേസമയം, റിയാദ് എയര്‍ ഇന്ത്യാ ഓഫീസില്‍ യാത്രക്ക് തെരഞ്ഞെടുത്തവരുടെ പേരും പാസ്‌പോര്‍ട്ട് നമ്പരും എംബസി കൈമാറി. രണ്ട് പട്ടികയാണ് കൈമാറിയിട്ടുളളത്. ഒന്ന് വൈറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ്. നാളെ ഇവര്‍ എയര്‍ ഇന്ത്യാ ഓഫീസിലെത്തി ടിക്കറ്റ് നേടണം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top