Sauditimesonline

SAWA ALAPPUZHA
മരുഭൂമിയില്‍ പ്രതീക്ഷയുടെ പൊതികള്‍; ആട്ടിടയന്മാരെ തേടി 'സവ' സ്‌നേഹയാത്ര

നഷ്ടമായത് ധിഷണാശാലിയായ പ്രതിഭ: റിയാദ് മീഡിയാ ഫോറം

റിയാദ്: എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം അനുശോചനം അറിയിച്ചു. മന്ത്രി, മാധ്യമ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, പാര്‍ലമെന്റേറിയന്‍ എന്നീ നിലകളില്‍ ശ്രദ്ധനേടിയ അദ്ദേഹം മതേതര മൂല്യങ്ങളിലും സോഷ്യലിസ്റ്റ് നിലപാടുകളിലും മാതൃക കാണിച്ച പ്രതിഭാ ശാലിയാണ്. പൗരസ്വാതന്ത്ര്യം, പ്രകൃതി സ്‌നേഹം തുടങ്ങി ജീവിതത്തിലുടനീളം മാനവികത ഉയര്‍ത്തിപ്പിടിച്ച പൊതുപ്രവര്‍ത്തകനാണ് വീരേന്ദ്രകുമാര്‍. കാപട്യമില്ലാത്ത ധിഷണാശാലിയായ രാഷ്ട്രീയ നേതാവിനെയാണ് കേരളത്തിന് നഷ്ടമായതെന്നും മീഡിയാ ഫോറം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top