റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലിചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് @ റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അംഗത്വം ലഭിക്കും. ക്ഷേമവും പുനരധിവാസ പ്രവര്‍ത്തനങ്ങളുമാണ് സംഘടനയുടെ ലക്ഷ്യം. മലബാറിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നതിനും കലാ, കായിക, സാംസ്‌കാരിക തനിമയും പ്രവാസികള്‍ക്ക് പരിചയപ്പെടുത്തുന്നതിനും സംഘടന ശ്രമിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഷക്കീബ് കൊളക്കാടന്‍ (പ്രസിഡന്റ്), നാസര്‍ കാരന്തൂര്‍ (ജനറല്‍ സെക്രട്ടറി), മിര്‍ഷാദ് ബക്കര്‍ (ട്രഷറര്‍), ഫൈസല്‍ ബിന്‍ അഹമ്മദ് (ചീഫ് കോര്‍ഡിനേറ്റര്‍), അക്ബര്‍ വേങ്ങാട്ട് (ഓര്‍ഗനൈസിംഗ് സെക്രട്ടറി)
ബത്ഹയിലെ അപ്പോളോ ഡെമോറോ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ആയി ഷക്കീബ് കൊളക്കാടനെ തെരെഞ്ഞെടുത്തു. നാസര്‍ കാരന്തൂരിനെ ജനറല്‍ സെക്രട്ടറിയായും മിര്‍ഷാദ് ബക്കറിനെ ട്രഷററായും തെരഞ്ഞെടുത്തു. ഉപദേശക സമിതി ചെയര്‍മാനായി അഹമ്മദ് കോയ ഫഌരിയയെ തെരഞ്ഞെടുത്തു. അഷ്‌റഫ് വേങ്ങാട്ട്, രാമചന്ദ്രന്‍ അറബ്‌കോ, ബഷീര്‍ മുസ്ലിയാരകത്ത്, ആദം ഒജീന്റ്റകം, നൗഫല്‍ നെസ്‌റ്റോ, നൗഷാദ് അലി, അബ്ദുറഹ്മാന്‍ ഫറോക്ക്, റാഫി കൊയിലാണ്ടി, വി. കെ.കെ അബ്ബാസ്, അഡ്വ. ജലീല്‍ കിണാശ്ശേരി, തേനുങ്കല്‍ അഹമ്മദ് കുട്ടി എന്നിവരടങ്ങുന്നതാണ് ഉപദേശക സമിതി. ഫൈസല്‍ ബിന്‍ അഹമ്മദ് ചീഫ് കോര്‍ഡിനേറ്ററും അക്ബര്‍ വേങ്ങാട്ട് ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമാണ്. ഫസല്‍ റഹ്മാന്‍, മുനീബ് പാഴൂര്‍, ശിഹാബ് കൊടിയത്തൂര്‍, നവാസ് വെള്ളിമാടുകുന്ന്, അബ്ദുല്‍ കരിം കൊടുവള്ളി എന്നിവര്‍ വൈസ് പ്രസിഡന്റുമാരും സൈതു മീഞ്ചത, ഗഫൂര്‍ കൊയിലാണ്ടി ,ഷഫീഖ് കിനാലൂര്‍, ഉമ്മര്‍ വലിയപറമ്പ്, ഫൈസല്‍ പൂനൂര്‍, സുഹാസ് മുക്കം എന്നിവര്‍ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. ഷാജു കെ സി യെ ജോയിന്റ് ട്രഷറര്‍ ആയും കബീര്‍ നല്ലളത്തെ ഓഡിറ്റര്‍ ആയും യോഗം തെരഞ്ഞെടുത്തു.
മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നടത്തി റിയാദിലുള്ള കോഴിക്കോട്ടുകാരെ അംഗങ്ങളായി ചേര്‍ക്കാനും യോഗം തീരുമാനിച്ചു. താല്പര്യമുള്ളവര്‍ ഫൈസല്‍ പൂനൂര്‍ (0556203046), സുഹാസ് (0596931855) എന്നിവരുമായി ബന്ധപ്പെടണം.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






