Sauditimesonline

MAIMOONA AB
അറിവിന്റെ തിരുമുറ്റത്ത് ഇനി മൈമൂന വസന്തം: പുതു ദിശയിലേക്ക് ഐ.ഐ.എസ്.ആര്‍

ജുബൈല്‍ എഫ്.സി ഈദ് ഫെസ്റ്റ്

ജുബൈല്‍: ജുബൈല്‍ ഫുട്‌ബോള്‍ ക്ലബ് എട്ടാം വാര്‍ഷികത്തോടനുബന്ധിച്ചു കിഴക്കന്‍ പ്രവിശ്യയിലെ കലാകായിക പ്രേമികള്‍ക്കായി ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു. അറേബ്യന്‍ ഈഗ്ള്‍സ് ട്രൂപ്പിന്റെ ഇശല്‍ നിലാവ് മെഗാ മ്യൂസിക്കല്‍ പരിപാടിയായിരുന്നു മുഖ്യ ആകര്‍ഷണം. ഇതിനു പുറമെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഒപ്പന, നൃത്തന്യത്യങ്ങള്‍, വൈിവിധ്യമാര്‍ന്ന കലാ പരിപാടികള്‍ എന്നിവയും അരങ്ങേറി. പ്രസിഡന്റ് അനസ് വയനാട് അധ്യക്ഷത വഹിച്ചു. ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് മുജീബ് കളത്തില്‍ ഉല്‍ഘാടനം ചെയ്തു. ലോകത്ത് കഷ്ടതയനുഭവിക്കുന്നവരോടുള്ള ഐക്യദാര്‍ഢ്യമായി നമ്മുടെ ആഘോഷങ്ങള്‍ മാറേണ്ടതുണ്ടെന്ന് മുജീബ് കളത്തില്‍ പറഞ്ഞു. ജുബൈല്‍ എഫ്.സിയുടെ ഭാരവാഹിയായ അനസ് വയനാട്, ജുബൈല്‍ കെ എം സി സി പ്രതിനിധി യൂ.എ റഹീം ഒ.ഐ.സി.സി പ്രതിനിധി നൂഹ് പാപ്പിനിശ്ശേരി, ജുബാറ സെയില്‍സ് മാനേജര്‍ ബഷീര്‍ ബാബു, മോട്ടിവേഷന്‍ ട്രൈനര്‍ സഫയര്‍ മുഹമ്മദ്, മുഷിര്‍ ടെക്‌നിമേറ്റ് എന്നിവര്‍ പ്രസംഗിച്ചു. ജുബൈല്‍ എഫ് സി അംഗമായ മുനീബ് മോയിക്കലിനു യാത്രയയപ്പും നല്‍കി. ഈദ് ഫെസ്റ്റിന്റെ ഭാഗമായി വ്യത്യസ്ത കായിക മത്സരങ്ങളും സംഘടിപ്പിച്ചു. മികച്ച ടീമുകള്‍ മാറ്റുരച്ച വടം വലി മത്സരത്തില്‍ എഫ് സി ദമ്മാം സ്‌പോണ്‍സര്‍ ചെയ്ത ആഹാ സെവന്‍സ് കല്ലൂര്‍ വിജയിച്ചു. ഫംക്കോ എഫ് സി ജുബൈല്‍ രണ്ടാം സ്ഥാനം നേടി. പെനാല്‍റ്റി ഷൂട്ട്ഔട്ട് മത്സരത്തില്‍ സുഹൈല്‍, നവാസ് എന്നിവര്‍ നയിച്ച ടീം ജേതാക്കളായി. ഷൂട്ടിംഗ് ആക്കുറസി കിക്ക് മത്സരത്തില്‍ ബെജസ്റ്റണ്‍ ഒന്നാം സ്ഥാനത്തിനും ആബിദ് രണ്ടാം സ്ഥാനത്തിനും ആത്തിഫ് മൂന്നാം സ്ഥാനത്തിനും അര്‍ഹരായി. ഫുള്‍ ജാര്‍ സോഡ അടക്കം വ്യത്യസ്ത വിഭവങ്ങളുമായി ആകര്‍ഷകമായ ഫുഡ് കോര്‍ട്ടും ഒരുക്കിയിരുന്നു. ജുബൈല്‍ എഫ്.സി ഭാരവാഹികളായ ഇല്യാസ് മുള്ള്യാകുറിശ്ശി, ഷാഫി ടി പി, വിപിന്‍ നിലമ്പൂര്‍, മുനീബ്, മുസ്തഫ, സുഹൈല്‍, ജംഷീര്‍, ഫെബില്‍, അര്‍ഷാദ്, ജലീല്‍, അന്‍സാര്‍, ശാമില്‍, നവാസ്, ഷിജാസ്, യാസര്‍, നിതിന്‍, അല്‍സാഫി, ഷരത് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പരിപാടിക്ക് മുനീബ് സ്വാഗതവും ബെജസ്റ്റണ്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top