
റിയാദ്: സൗദി അറേബ്യയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളായ സാങ്കേതിക വിദഗ്ദര്‍ ഐ ടി എക്‌സ്‌പെര്‍ട്ട് ആന്റ് എഞ്ചിനിയേഴ്‌സ് (ഐടിഇഇ) എന്ന പേരില്‍ കൂട്ടായ്മക്ക് രൂപം നല്‍കി. സൗദിയിലെ ജിദ്ദയിലും ദമ്മാമിലും ശാഖകളുളള കൂട്ടായ്മയുടെ റിയാദ് ചാപ്റ്റര്‍ ഉദ്ഘാടനം ജൂണ്‍ 21ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 5ന് ഹോട്ടല്‍ ക്രൗണ്‍ പ്ലാസയിലാണ് പരിപാടി.
വൈകുന്നേരം 7.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഐടിഇഇ പ്രസിദ്ധീകരിക്കുന്ന ത്രൈമാസ മാസികയുടെ പ്രകാശനം, വെബ്‌സൈറ്റായ www.itee.in ന്റെ ഉദ്ഘാടനം എന്നിവ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് നിര്‍വഹിക്കും. ഐ ടി വിദഗ്ദരുടെ പാനല്‍ ചര്‍ച്ചകള്‍, സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രശ്‌നോത്തരി മത്സരം, വിവിധ രംഗങ്ങളില്‍ പ്രഗത്ഭരായവരുടെ ഗ്രൂപ്പ് രൂപീകരണം എന്നിവ നടക്കും. റിയാദിലെ വിവിധ കമ്പനികളില്‍ ഐ ടി രംഗത്തു ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്ന 200 വിദഗ്ദര്‍ പങ്കെടുക്കും.
നിലവില്‍ സൗദിയിലെ മൂന്ന് പ്രവിശ്യകളിലായി ആയിരത്തിലധികം വിദഗ്ദരാണ് സംഘടനയില്‍ അംഗങ്ങളായി ചേര്‍ന്നിട്ടുളളത്. വിവര വിനിമയ രംഗത്തെ പുതിയ സാങ്കേതിക വിദ്യകള്‍ പരസ്പരം കൈമാറുക, തൊഴില്‍ സാഹചര്യങ്ങളും തൊഴിലവസരങ്ങളും കണ്ടെത്തുക, അംഗങ്ങളുടെ വ്യക്തിത്വ വികസനം എന്നിവയാണ് സംഘടനയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സാജിദ് പരിയാരത്ത്, റഫ്‌സാദ് വാഴയില്‍, സുഹാസ് ചേപ്പാലി, ശൈഖ് സലിം, മുനീബ് പാഴൂര്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






