Sauditimesonline

HAMEED
അല്‍ഹസയിലെ മുന്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഹമീദ് പൊന്നാനി അന്തരിച്ചു

ഇവ ഓണ്‍ലൈന്‍ ക്വിസ്; സമ്മാനം വിതരണം ചെയ്തു

റിയാദ്: ആലപ്പുഴ നിവാസികളുടെ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) ഓണ്‍ലൈന്‍ ക്വിസ് മത്സര വിജയികള്‍ക്കുളള ഉപഹാരം സമ്മാനിച്ചു. കൊവിഡ് കാലത്ത് ആരംഭിച്ച മത്സരത്തിന്റെ ആഗസ്റ്റ് മാസത്തിലെ വിജയികള്‍ക്കാണ് ഉപഹാരം സമ്മാനിച്ചത്. റീനാ സിജു, ആസിഫ് ഇഖ്ബാല്‍, സജാദ് സലിം, ടി എന്‍ ആര്‍ നായര്‍, മുഹമ്മദ് ഷാഫി, രാജേഷ് കമലാകരന്‍ എന്നിവര്‍ ഉപഹാരം ഏറ്റുവാങ്ങി. ബത്ഹ, മനില പ്‌ളാസയില്‍ പ്രവര്‍ത്തിക്കുന്ന ഖസര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് സ്‌പോണ്‍സര്‍ ചെയ്ത സമ്മാനം ഡയറക്ടര്‍മാരായ ജാഫര്‍ പട്ടാമ്പി, ഫുവാദ് എന്നിവര്‍ സമ്മാനിച്ചു.

ജൂണ്‍ മാസം ആരംഭിച്ച ക്വിസ് മത്സരത്തിന്റെ അഞ്ചാം ഘട്ടം തുടരുകയാണ്. എല്ലാ ദിവസവും വാട്‌സ്ആപ് വഴിയാണ് മത്സരം. ഖസര്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന സമ്മാനദാനത്തില്‍ പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു

സാജിദ് ആലപ്പുഴ, സൈഫുദ്ധീന്‍വിളക്കേഴം, ശിഹാബ്‌പോളക്കുളം, നസ്‌റുദീന്‍. വി.ജെ, ഹാഷിം ചിയാന്‍വെളി, രാജേഷ് കമലധരന്‍, ടി.എന്‍.ആര്‍.നായര്‍, ആനന്ദം, നിഖില്‍ മോഹന്‍, രാഗേന്ദു, രാജന്‍കാരിച്ചാല്‍, സെബാസ്റ്റ്യന്‍, അബ്ദുല്‍അസീസ്, സഹീര്‍, ധന്യാ ശരത്, റീന സിജു, ആസിഫ് ഇഖ്ബാല്‍, യൂനുസ് ചെങ്കിളില്‍, അബ്ദുല്‍ ജബ്ബാര്‍, അമ്മനുള്ള മുഹമ്മദ് എന്നിവര്‍ സന്നിഹിതരായിരുന്നു. ക്വിസ് മാസ്റ്റര്‍ മുഹമ്മദ് മൂസ സ്വാഗതവും സെക്രട്ടറി സിജു പീറ്റര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top