Sauditimesonline

chandy
ചാണ്ടി ഉമ്മന്‍ ജുലൈ 25 ന് റിയാദില്‍

വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ്; 44 നിയമ ലംഘകര്‍ പിടിയില്‍

റിയാദ്: നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ നിരവധി തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി. റസിഡന്റ് പെര്‍മിറ്റ് കാലാവധി കഴിഞ്ഞ 44 വിദേശ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴില്‍ ലേബര്‍ ഉദ്യോഗസ്ഥരാണ് പൊലീസിന്റെ സഹായത്തോടെ പരിശോധന നടത്തിയത്. വ്യാപാര സ്ഥാപനങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍, ഷോപിംഗ് മാള്‍, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. താമസാനുമതി രേഖയായ ഇഖാമ കാലാവധി കഴിഞ്ഞവര്‍, തൊഴില്‍ നിയമം ലംഘിച്ചവര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

പരിശോധനയില്‍ 53 നിയമ ലപംഘനങ്ങള്‍ കണ്ടെത്തി. ഈ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. ഗുരുതരമായ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ 35 സ്ഥാപനങ്ങള്‍ അടപ്പിച്ചു. സ്വദേശിവത്ക്കരണം ലംഘിച്ചതിനും നഗരസഭാ ചട്ടങ്ങള്‍ പാലിക്കാത്തതിനുമിണ് സ്ഥാപനങ്ങള്‍ അടപ്പിച്ചത്.

നാനൂറ് സ്ഥാപനങ്ങളിലാണ് പരിശോധന നടന്നതെന്ന് ലേബര്‍ ഓഫീസ് മേധാവി ഡോ. മുഹമ്മദ് അല്‍ഹര്‍ബി പറഞ്ഞു. പിടിയിലായ നിയമ ലംഘകരെ ശിക്ഷാ നടപടികള്‍ക്കു ശേഷം നാടുകടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top