Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ സ്വദേശിവത്ക്കരണം

റിയാദ്: സൗദി അറേബ്യയില്‍ അടുത്ത വര്‍ഷം അവസാനത്തോടെ 17,000 സ്വദേശികള്‍ക്ക് ഹൈപ്പര്‍മാര്‍ക്കറ്റുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ജോലി നല്‍കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. ഇതിനായി പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ ഷോപ്പിംഗ് മാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിനുളള പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇതിനായി യുവതി, യുവാക്കളില്‍ നിന്നു അപേക്ഷ ക്ഷണിച്ചു. ഈ മാസം 18 വരെയാണ് അപേക്ഷിക്കാനുളള സമയം.

100 മുതല്‍ 499 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍, 500 ചതുരശ്ര മീറ്ററില്‍ കൂടുതലുള്ള ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവ സ്വദേശിവത്കരിക്കാനാണ് മന്ത്രാലയം ലക്ഷ്യം വെക്കുന്നത്.

രാജ്യത്തെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരുലക്ഷം തൊഴിലാളികളുണ്ടെന്നാണ് കണക്കാക്കുന്നത്, ഇവിടങ്ങളില്‍ 35 ശതമാനം സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ഒരു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ശരാശരി 250 ജീവനക്കാരാണുളളത്. ഇവിടങ്ങളില്‍ സ്വദേശികളുടെ എണ്ണം വര്‍ധിപ്പിക്കും. ഇതിനായി വന്‍കിട ഹൈപ്പര്‍ മാര്‍ക്കറ്റ് കമ്പനികളുമായി കരാര്‍ ഒപ്പുവെക്കും. സ്വദേശികള്‍ക്ക് തൊഴില്‍ സ്ഥിരത ഉറപ്പു വരുത്തുന്ന വിധമാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top