Sauditimesonline

icf haji reception
എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം

വീണ്ടും നജ്‌റാനില്‍ ഡ്രോണ്‍: സഖ്യസേന തകര്‍ത്തു

റിയാദ്: സൗദിയിലെ ജനവാസ കേന്ദ്രങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ വീണ്ടും ശ്രമം. ദക്ഷിണ അതിര്‍ത്തി നഗരമായ നജ്‌റാനില്‍ പ്രത്യക്ഷപ്പെട്ട ഡ്രോണ്‍ ആകാശത്തു തകര്‍ത്തതായി സഖ്യ സേന അറിയിച്ചു. യമനില്‍ നിന്നു നിയന്ത്രിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഇന്ന് പുലര്‍ച്ചെയാണ് തകര്‍ത്തത്. നജ്‌റാന്‍ നഗരത്തില്‍ അദിവസിക്കുന്ന സാധാരണക്കാരെയും വസ്തുവകകളെയും ലക്ഷ്യമാക്കിയാണ് ഡ്രോണ്‍ വിക്ഷേപിച്ചതെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു.

സോമാലിയിലെ താവളം വഴി ഇറാന്‍ ഹൂതികള്‍ക്ക് ആയുധം എത്തിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ചും ആയുധക്കടത്തു നടത്തുന്നുണ്ട്. യമനിലെ ദാരിദ്ര്യം ഹൂതികള്‍ ചൂഷണം ചെയ്യുകയാണ്. യമനില്‍ നിന്ന് ഒമാനിലേക്കുള്ള വിമാനങ്ങളുടെ മറവില്‍ സൈനിക പരിശീലനത്തിന് ഇറാനിലേക്ക് ഹൂതികളെ അയയ്ക്കുന്നുണ്ടെന്നു പിടിയിലായ ആയുധക്കടത്തുകാര്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും സഖ്യ സേന വക്താവ് പറഞ്ഞു.

ഇന്നലെയും ജന്‌റാനില്‍ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണത്തിന് ശ്രമിച്ചിരുന്നു. ഈ മാസം നാലിനു ഹൂതികള്‍ തൊടുത്ത ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ച് ജസാനില്‍ കാറിന് കേടുപാട് സംഭവിച്ചിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top