ദമ്മാം: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ എം സി സി പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി. മൂന്നര പതിറ്റാണ്ട് നീണ്ട പവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ എം സി സി ട്രഷറര്‍ മനാഫ് പിപി, 14 വര്‍ഷത്തെ പ്രവാസത്തിന് ശേഷം മടങ്ങുന്ന ജോയിന്റ് സെക്രട്ടറി റിയാസ് മൂപ്പന്‍ എന്നിവര്‍ക്ക് ദമ്മാം താനൂര്‍ മണ്ഡലം കെഎംസിസി യാത്രയയപ്പ് നല്‍കി.
കഴിഞ്ഞ ആഴ്ച വാഹനാപകടത്തില്‍ മരിച്ച മുഹമ്മദ് സനദ്, മുഹമ്മദ് ഷെഫീഖ്, അന്‍സിഫ് എന്നിവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയും നടന്നു. പ്രസിഡന്റ് മുഹമ്മദ് കരിങ്കപ്പാറയുടെ അധ്യക്ഷത വഹിച്ചു. ദമ്മാം മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഹുസൈന്‍ കെപി ഉദഘാടനം ചെയ്തു. കിഴക്കന്‍ പ്രവിശ്യാ കെഎംസിസി ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ പ്രസംഗിച്ചു. ഹമീദ് വടകര മുഖ്യ പ്രഭാഷണം നടത്തി. മുജീബ് കൊളത്തൂര്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു.
മനാഫ് പീപിക്ക് ആലിക്കുട്ടി ഒളവട്ടൂരും റിയാസ് മൂപ്പന് ഹുസൈന്‍ കെപി യും ഉപഹാരം സമ്മാനിച്ചു. സൗദിയില്‍ കെഎംസിസിയുടെ വളര്‍ച്ചയില്‍ മുഖ്യ പങ്കു വഹിച്ച മുതിര്‍ന്ന നേതാക്കളായ മുഹമ്മദ് കുട്ടി തിരൂര്‍, ആലിക്കുട്ടി താനൂര്‍ എന്നിവര്‍ക്ക് മുഹമ്മദ് കരിങ്കപ്പാറയും അബ്ദുറഹ്മാന്‍ പൊന്‍മുണ്ടവും ഉപഹാരം നല്‍കി ആദരിച്ചു.
ജില്ലാ കെഎംസിസി നേതാക്കളായ ജൗഹര്‍ കുനിയില്‍ ,മുഹമ്മദ് അലി കോട്ടക്കല്‍, ഇഖ്ബാല്‍ ആനമങ്ങാട്, മണ്ഡലം നേതാക്കളായ സലാം തടത്തില്‍,ബക്കര്‍ പൊന്‍മുണ്ടം ,മുഹമ്മദ് കുട്ടി ഖത്തീഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.അബ്ദുറഹ്മാന്‍ പൊന്‍മുണ്ടം മണ്ഡലത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നൂറുദ്ധീന്‍ പ്രാര്‍ത്ഥനാ സംഗമത്തിന് നേതൃത്വം നല്‍കി. മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ പൊന്മുണ്ടം സ്വാഗതവും മനാഫ് കെപി നന്ദിയും പറഞ്ഞു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.