Sauditimesonline

dirityya dates
ദിരിയ്യയില്‍ ഈത്തപ്പഴ മേള

എം യു എഫ് സി ഇന്റെര്‍ണല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

ദമാം: മലബാര്‍ യുണൈറ്റഡ് എഫ് സി യുടെ ഇന്റെര്‍ണല്‍ ടൂര്‍ണമെന്റിന് ഉജ്വല തുടക്കം. ടൂര്‍ണമെന്റ് കമ്മിറ്റി ചയര്‍മാന്‍ ഡോ: സാഹിദ് നസീര്‍ കിക്ക് ഓഫ് ചെയ്തു. ക്ലബ് പ്രസിഡന്റ് നൗഷാദ് മാവൂര്‍ അധ്യക്ഷത വഹിച്ചു. ആസിഫ് കൊണ്ടോട്ടി സ്വാഗതവും സുനീര്‍ നന്ദിയും പറഞ്ഞു. ക്ലബ്ബ് മാനേജര്‍ അഷ്‌റഫ്, ടൂര്‍ണമെന്റ് കണ്‍വീനര്‍ പ്രേം, ഷനൂബ്, അഫ്താബ്, ജൈസല്‍, സൗദ്, സഹല്‍, നൗഷാദ് പട്ടാമ്പി എന്നിവര്‍ നേതൃത്വം നല്‍കി.

ടൂര്‍ണമെന്റില്‍ നാല് ടീമുകള്‍ പങ്കെടുക്കും. ലീഗ് റൗണ്ടില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന രണ്ട് ടീമുകള്‍ ഫൈനലില്‍ കളിക്കും. നാലു ടീമുകളിലായി അറുപതില്‍ പരം കളിക്കാര്‍ പങ്കെടുക്കും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് മത്സരം. ആദ്യ ദിനം ലീഗ് റൗണ്ടിലെ നാല് കളികള്‍ നടന്നു. ലീഗ് റൗണ്ടില്‍ ശേഷിക്കുന്ന ലൂസേഴ്‌സ് ഫൈനലും ഗ്രാന്‍ഡ് ഫിനാലെയും അടുത്ത വ്യാഴാഴ്ച നടക്കുമെന്ന് ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ സാഹിദ് നസീര്‍, കണ്‍വീണര്‍മാരായ സാജൂബ്, പ്രേം എന്നിവര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top