Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

ഖാലിദിയ ഫുട്ബാള്‍ അക്കാദമിക്ക് തുടക്കം

ദമാം: ഖാലിദിയ സ്‌പോര്‍ട്‌സ് ക്ലബിന്റെ നേത്യത്വത്തില്‍ ഫുട്ബാള്‍ കോച്ചിങ് അക്കാദമിക്ക് തുടക്കം. ഓണ്‍ലൈന്‍ റെജിസ്‌ട്രേഷനിലൂടെ 5നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് നാലു സെക്ഷനുകളിലാണ് പരിശീലനം. പ്രസിഡന്റ് തോമസ് തൈപ്പറമ്പില്‍ ജേഴ്‌സി വിതരണം ഉദ്ഘാടനം ചെയ്തു. നിര്‍വാഹക സമിതി അംഗം മുജീബ് അരീക്കോട് കിക്ക്ഓഫ് നിര്‍വഹിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ക്ലാസുകളെല്ലാം ഓണ്‍ലൈനായി നടക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് കായികക്ഷമത, മാനസിക ഉന്മേഷം എന്നിവ വര്‍ധിപ്പിക്കുന്നതിനാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് തോമസ് തൈപ്പറമ്പില്‍ പറഞ്ഞു.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടന്ന പരിപാടിയില്‍ ക്ലബ് അംഗങ്ങളും കുട്ടികളുടെ രക്ഷിതാക്കളും പങ്കെടുത്തു. ആഴ്ചയില്‍ രണ്ടു ദിവസം നടക്കുന്ന ക്യാമ്പ് വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 6 മുതല്‍ 8 വരെ നടക്കുമെന്ന് ഖാലിദിയ ഫുട്ബാള്‍ അക്കാദമി കോഡിനേറ്റര്‍ ജാഫര്‍ ചേളാരി അറിയിച്ചു.

നാലു സെക്ഷനായി തിരിച്ചിരിക്കുന്ന ഗ്രൂപ്പിന് ഫവാസ് അടങ്ങന്‍ പുറവന്‍ മൊയിദീന്‍ (കോച്ചിങ് ലൈസന്‍സ് ഡി & ഫിറ്റ്‌നസ് ഇന്‍സ്ട്രക്റ്റര്‍ സ്‌പോട്‌സ് അതോറിട്ടീ ഓഫ് ഇന്ത്യ ), അബ്ദുള്‍ അഹദ് (എഫ് എ ഇന്‍ടര്‍നാഷണല്‍ ഫൗണ്ടേഷന്‍), യൂസഫ് മിഷാല്‍ (അണ്ടര്‍ 11-15 ദഹറാന്‍ അക്കാദമി), മൊഹസീന്‍ അബ്ദുള്ളാ, യാസര്‍ വലിയപീഡിയേക്കല്‍ എന്നിവര്‍ കോച്ചിങ്ങ് നല്‍കും. കൂടാതെ ജാഫര്‍ ചേളാരി, പ്രശാന്ത് അരുമന്‍, സുബേര്‍ ചെമ്മാട്, ബഷീര്‍ മങ്കട, അഷ്‌റഫ് അലി മേലാറ്റൂര്‍, മുജീബ് അരീക്കോട്, റിയാസ് പട്ടാമ്പി, റഷീദ് മാളിയേക്കല്‍, റഹൂഫ് അരീക്കോട്, സമീര്‍ അല്‍ഹൂത്, ദീപക് പട്ടാമ്പി, ദീപക് ഒറ്റപ്പാലം എന്നിവരുടെ നേതൃത്വത്തിലാണ് അക്കാദമിയുടെ പ്രവര്‍ത്തനം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top