റിയാദ്: കൊവിഡ് കാലത്ത് സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരെ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മറ്റി ആദരിക്കുന്നു. സാമൂഹിക പ്രവര്‍ത്തകര്‍ക്കു പുറമെ ‘കൊവിഡ് മിഷനില്‍’ പങ്കെടുത്ത ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, പാരാ മെഡിക്കല്‍ സ്റ്റാഫ് എന്നിവരെ ആദരിക്കും. ഒക്ടോബര്‍ 23 വെളളി വൈകുന്നേരം 4ന്അ സീസിയ ട്രെയിന്‍മാള്‍ നെസ്‌റ്റോ ഓഡിറ്റോറിയത്തില്‍ പരിപാടി ആരംഭിക്കും.
വൈറസ് വ്യാപനം ആരംഭിച്ച മാര്‍ച്ച് മുതല്‍ വിവിധ തലങ്ങളില്‍ കെ.എം.സി.സിയുടെ പ്രവര്‍ത്തകര്‍ കര്‍മ്മ രംഗത്തിറങ്ങി. ലോക്ക് ഡൗണ്‍ മൂലം ജോലിയും വരുമാനവുമില്ലാതെ ഭക്ഷണത്തിനും മരുന്നിനും ബുദ്ധിമുട്ടുന്നവര്‍ക്ക് അവശ്യ സേവനം നല്‍കി. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ആശങ്കയിലായ മലയാളികളടക്കമുള്ള വിദേശികള്‍ക്ക് ചികിത്സാ സൗകര്യങ്ങളും ടെലി മെഡിസിന്‍ സൗകര്യവും ലഭ്യമാക്കി. നിരവധി കൊവിഡ് ബാധിതരെ ആംബുലന്‍സ് ഉപയോഗിച്ച് ആശുപത്രിയിലെത്തിച്ചു. കൊവിഡ് ബാധിതരുടെ മയ്യിത്ത് ഖബറടക്കുന്നതിന് പ്രത്യേക വിംഗ് രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ഇരുന്നൂറിലധികം മയ്യിത്തുകളാണ് കെഎംസിസി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഖബറടക്കിയത്. ചാര്‍ട്ടേര്‍ഡ് വിമാന സര്‍വ്വീസുകള്‍ക്ക് അനുമതി ലഭിച്ചതോടെ കെ.എം.സി.സി സെന്‍ ട്രല്‍ കമ്മിറ്റിയുടെ വിമാനങ്ങളില്‍ നിരവധിപേര്‍ നാട്ടിലെത്തി.

യോഗത്തില്‍ പ്രസിഡന്റ്് സി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ജലീല്‍ തിരൂര്‍ ഉദ്ഘാടനം ചെയ്തു. മുജീബ് ഉപ്പട, കെ.ടി.അബൂബക്കര്‍, സിദ്ദീഖ് തുവ്വൂര്‍, ഷംസു പെരുമ്പട്ട, കെ.പി.മുഹമ്മദ് കളപ്പാറ, ഷാഫി സെഞ്ച്വറി, പി.സി.അലി വയനാട്, അന്‍വര്‍ വാരം, അഷ് റഫ് അച്ചൂര്‍, അബ്ദുറഹ് മാന്‍ ഫറോക്ക്, അഷ്‌റഫ് വെള്ളെപ്പാടം, മുസ്തഫ വേളൂരാന്‍, ജലീല്‍ കൊച്ചി, ഉസ്മാന്‍ പരീത്, അന്‍ഷാദ് തൃശ്ശൂര്‍, ഷംസു പൊന്നാനി, കുഞ്ഞിപ്പ തവനൂര്‍, കെ.ടി അബൂബക്കര്‍ മങ്കട, റഫീഖ് പൂപ്പലം, മാമുക്കോയ ഒറ്റപ്പാലം, റസാഖ് വളക്കൈ, സഫീര്‍ തിരൂര്‍, ഷഫീഖ് കൂടാളി, ഹര്‍ഷല്‍ വയനാട് എന്നിവര്‍ സംസാരിച്ചു. ഷാഹിദ് മാസ്റ്റര്‍ സ്വാഗതവും കബീര്‍ വൈലത്തൂര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
