Sauditimesonline

kmcc mlp
വഖഫ് ഭേദഗതി ഭരണഘടനാ വിരുദ്ധം; സംഘപരിവാറിന്റേത് വിഭജന ആശയം

സര്‍ക്കാര്‍ വിമര്‍ശകരെ ഒതുക്കുന്നു: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ദമ്മാം: രാജ്യത്തെ ജനങ്ങളുടെ കാവലാളുകളാകേണ്ട നിയമപാലകരും ജുഡീഷ്യറിയും വര്‍ഗ്ഗീയ കോമരങ്ങള്‍ക്ക് കുഴലൂത്ത് നടത്തുകയാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റഹീമ ബ്രാഞ്ച് കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അധികാരത്തിലേറിയ കാലം മുതല്‍ വൈരാഗ്യ ബുദ്ധിയോടെയാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിനെതിരെ ശബ്ദിക്കുന്നവരെ ഒതുക്കുന്നു. ജീവന്റെയും മാനത്തിന്റെയും വിലയറിയാത്ത യോഗി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്നു വരുന്ന വാര്‍ത്തകള്‍ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും കണ്‍വെന്‍ഷന്‍ കുറ്റപ്പെടുത്തി.

പരിപാടിയില്‍ സോഷ്യല്‍ ഫോറം റഹീമ ബ്രാഞ്ച് പ്രസിഡന്റ് ഇംതിയാസ് കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുനവ്വര്‍ മലപ്പുറം, സോഷ്യല്‍ ഫോറം ദമ്മാം ബ്ലോക്ക് വൈസ് പ്രസിഡന്റ് സുല്‍ത്താന്‍ അന്‍വരി കൊല്ലം, ഷാനവാസ് ശൂരനാട്, സിദ്ധീഖ് എടക്കാട് സംസാരിച്ചു. സൈഫുദ്ദീന്‍ കേച്ചേരി, സബീര്‍ കൊല്ലം, സിദ്ധീഖ് മുവാറ്റുപുഴ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top