
റിയാദ്: ക്വാറന്റൈന്‍ പാക്കേജില്‍ ഇന്ത്യയില്‍ നിന്ന് പ്രവാസികള്‍ സൗദി അറേബ്യയില്‍ എത്തി തുടങ്ങി. ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും 5 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. സൗദിയില്‍ നിന്ന് ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് 3 ദിവസവും ഹോട്ടല്‍ ക്വാറന്റൈന്‍ നിശ്ചയിച്ചിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് വിമാനക്കമ്പനികള്‍ ക്വാറന്റൈന്‍ പാക്കേജ് അനുവദിക്കുന്നില്ല. രണ്ട് വയസ്സില്‍ താഴെയുളള കുട്ടികള്‍ക്ക് ക്വാറന്റൈന്‍ ചാര്‍ജ് ഈടാക്കുന്നില്ല. 12 വയസ്സുവരെ അഞ്ച് ദിവസം ക്വാറന്റൈന്‍ നിരക്ക് 1500 റിയാലാണ്. അറ്റുളളവര്‍ക്കും 2000 റിയാലാണ് ഏറ്റവും കുറഞ്ഞ റ്റു സ്റ്റാര്‍ ഹോട്ടല്‍ നിരക്ക്. എയര്‍പോര്‍ട്ടില്‍ നിന്ന് ഹോട്ടലിലേക്കുളള യാത്ര, പിസിആര്‍ പരിശോധന, ഭക്ഷണം എന്നിവ ഉള്‍പ്പെടെയുളള നിരക്കാണിത്.

അതിനിടെ, സൗദിയിലേക്ക് വരുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ വിവരങ്ങള്‍ 48 മണിക്കൂര്‍ മുമ്പ് വിമാന കമ്പനികള്‍ക്ക് നല്‍കണമെന്ന് മുനിസിപ്പല്‍, പാര്‍പ്പിടകാര്യ മന്ത്രാലയം. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി അംഗീകൃത ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കുകയും മുറികള്‍ ബുക്ക് ചെയ്യാനും കഴിയും. രാജ്യത്തേക്ക് വരുന്നവര്‍ ഖുദൂം പ്ലാറ്റ്‌ഫോം വഴി രജിസ്റ്റര്‍ ചെയ്യണം. ക്വാറന്റൈന്‍ ബുക്ക് ചെയ്ത യാത്രക്കാരുടെ വിവരങ്ങള്‍ വിമാനം പുറപ്പെടുഞതിന് 48 മണിക്കൂര്‍ മുമ്പ് ഇമെയില്‍ വഴി എയര്‍ലൈന്‍ കമ്പനികളെ അറിയിക്കണം. യാത്രക്കാര്‍ ക്വാറന്റൈന്‍ ഹോട്ടല്‍ ബുക്ക് ചെയ്തിട്ടുണ്ടെന്ന് ക്യു.ആര്‍ കോഡ് വഴി വിമാന കമ്പനികള്‍ക്ക് കഴിയുന്ന വിധം വിവരം കൈമാറണമെന്നും മന്ത്രാലയം ക്വാറന്റൈന്‍ ഹോട്ടേലുകള്‍ക്ക് നിര്‍ദേശം നല്‍കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






