Sauditimesonline

NILAMEL
കൊല്ലം സ്വദേശിയുടെ മൃതദേഹം അല്‍ ഹസയില്‍ ഖബറടക്കി

ഒമൈക്രോണ്‍ സാഹചര്യം വിലയിരുത്തി ആരോഗ്യ മന്ത്രാലയം

റിയാദ്: ഒമൈക്രോണ്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ സൗദി ആരോഗ്യ മന്ത്രി ഫഹദ് അല്‍ ജലാജിലിന്റെ നേതൃത്വത്തില്‍ വിദഗ്ദ സമിതി യോഗം ചേര്‍ന്നു. 25 സര്‍ക്കാര്‍ വകുപ്പുകളിലെ വിദഗ്ദരാണ് യോഗത്തില്‍ പങ്കെടുത്തത്. മഹാമാരി സൃഷ്ടിച്ച പുതിയ സാഹചര്യങ്ങളും വൈറസ് വ്യാപനം തടയാന്‍ വിവിധ വകുപ്പുകള്‍ നടത്തുന്ന ശ്രമങ്ങളും സമിതി ചര്‍ച്ച ചെയ്തു.

സൗദിയില്‍ 24 മണിക്കൂറിനിടെ 38 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 41 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതിനിടെ, വിദ്യാലയങ്ങളില്‍ രണ്ടാം ടേം അധ്യായനം ഡിസംബര്‍ 5ന് ആരംഭിക്കും. അറുപതു ലക്ഷം വിദ്യാര്‍ഥികള്‍ ക്ലാസ്മുറികളിലും ഓണ്‍ലൈനിലും ക്ലാസുകളില്‍ പങ്കെടുക്കും. സെക്കണ്ടറി, ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറികളില്‍ പഠനത്തിനെത്തും. എലിമെന്ററി, നഴ്‌സറി ക്ലാസുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ തുടരുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top