Sauditimesonline

russul
റസ്സല്‍ മഠത്തിപ്പറമ്പിലിന് പിഎംഎഫ് യാത്രയയപ്പ്

വധശിക്ഷ ലഭിച്ച ഇന്ത്യക്കാരന് ദിയാധനം നല്‍കി ശിക്ഷയില്‍ ഇളവ്

റിയാദ്: ഈജിപ്ഷ്യന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷ ലഭിച്ച ഇന്ത്യക്കാരന് 10 ലക്ഷം റിയാല്‍ ദിയാധനം നല്‍കി ശിക്ഷയില്‍ നിന്ന് ഇളവ് അനുവദിക്കാന്‍ അപ്പീല്‍ കോടതി അനുമതി നല്‍കി. പഞ്ചാബ് മുഖ്തസര്‍ മല്ലാന്‍ സ്വദേശി ബല്‍വീന്ദര്‍ സിംഗിനെതിരെയുളള വധശിക്ഷയാണ് ഒഴിവാക്കുന്നത്. ഏഴ് വര്‍ഷം മുമ്പ് കൊല്ലപ്പെട്ട ഈദ് ഇബ്രാഹീമിന്റെ കുടുംബവുമായി റിയാദ് ഇന്ത്യന്‍ എംബസി നടത്തിയ ചര്‍ച്ചയാണ് ഇന്ത്യക്കാരന്റെ വധ ശിക്ഷ ഒഴിവാക്കുന്നതിലേക്ക് നയിച്ചത്. ഇരു വിഭാഗം അഭിഭാഷകരും എംബസി ഉദ്യോഗസ്ഥരും സാമൂഹിക പ്രവര്‍ത്തകരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ആറു മാസത്തിനകം പണം നല്‍കണമെന്നാണ് കോടതി വിധി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top