Sauditimesonline

7 alif school
സാങ്കേതിക മികവിന് വേദിയൊരുക്കി അലിഫ് സ്‌കൂള്‍ 'വെബ് ചാമ്പ്യന്‍ഷിപ്പ്'

ഇന്ത്യയില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്കും സൗദിയില്‍ ബൂസ്റ്റര്‍ ഡോസ്

റിയാദ്: ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് വിതരണം ആരംഭിച്ചു. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം പൂര്‍ത്തിയാക്കിയവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസിന് അര്‍ഹതയുളളത്. ആറു മാസം പിന്നിട്ടവന സ്വിഹത്തി മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ബുക്ക് ചെയ്യണം. നിശ്ചിത സമയം പൂര്‍ത്തിയാകുന്നതിന് മുമ്പ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്ന തീയതി സിഹതി ആപ്പില്‍ ദൃശ്യമാകും. ഇന്ത്യയില്‍ കൊവിഷീല്‍ഡ് സ്വീകരിച്ച് തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് നേടിയവര്‍ക്കെല്ലാം സ്വിഹത്തി ആപ്പ് വഴി ബൂസ്റ്റര്‍ ഡോസിന് അപ്പോയ്ന്റ്‌മെന്റ് നേടാന്‍ കഴിയും.

രണ്ടാം ഡോസ് സ്വീകരിച്ച് എട്ട് മാസം പിന്നിട്ടാല്‍ തവക്കല്‍നായിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ഇല്ലാതാകും. അതുകൊണ്ടുതന്നെ ഫെബ്രുവരി ഒന്ന് മുതല്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവര്‍ക്ക് പൊതുയിടങ്ങളില്‍ പ്രവേശനം അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top