
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സൗദിയിലെ 24-ാമത് ശാഖ റിയാദ് അല്‍ മലസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലി എംഎയുടെ സാന്നിധ്യത്തില്‍ നിക്ഷേപ മന്ത്രാലയം സഹമന്ത്രി അദ്‌നാന്‍ എം അല്‍ ഷര്‍ഖിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. അല്‍ മലസ് അലി ബിന്‍ അബി താലിബ് റോഡിലാണ് പുതിയ ശാഖ. മാജിദ് അല്‍ ഗാനം, ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔാസാഫ് സഈദ്, ലുലു സൗദി ഡയറക്ടര്‍ ഷഹിം മുഹമ്മദ് തുടങ്ങി പൗരപ്രമുഖരുടെയും സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

തദ്ദേശീയ മത്സ്യബന്ധന മേഖലയെ പരിപോഷിപ്പിക്കുന്നതിനും സൗദിയില്‍ വിളവെടുക്കുന്ന പഴം പച്ചക്കറി എന്നിവക്കും പ്രത്യേക പരിഗണനയാണ് ലുലു ഹൈപ്പറില്‍ ഒരുക്കിയിട്ടുളളത്. ഇന്ത്യന്‍ ഉത്പ്പന്നങ്ങളുടെ വിപുലമായ ശേഖരവും ലഭ്യമാണ്. 22 രാഷ്ട്രങ്ങളില്‍ വിപുലമായ ശൃംഖലയുളള ലുലു ഗ്രൂപ്പ് നേരിട്ട് ശേഖരിക്കുന്ന മികച്ച ഉത്പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം എത്തിക്കാന്‍ കഴിയും. മഹാമാരിയുടെ കാലത്ത് ഭക്ഷ്യവിഭവങ്ങള്‍ ഉള്‍പ്പെടെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായതെല്ലാം തടസ്സമില്ലാതെ ജനങ്ങളിലെത്തിക്കാന്‍ ലുലു ഗ്രൂപ്പിന് കഴിഞ്ഞു. കൊവിഡ് പ്രതിരോധം ഉറപ്പുവരുത്തുന്ന അന്താരാഷ്ട്ര ഗുണനിലവാരവും ശുചിത്വവുമാണ് ലുലു സ്‌റ്റോറുകളുടെ പ്രത്യേകത. ഇതിനായി സാമൂഹിക അകലം ഉള്‍പ്പെടെ സ്‌റ്റോറുകളില്‍ മുഴുവന്‍ പ്രോടോകോളുകളും പാലിക്കുന്നുണ്ട്.
ഒന്നര ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ ഒരുക്കിയിട്ടുളള മല്‍ മലസിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഭക്ഷ്യ വിഭവങ്ങള്‍, റെഡിമെയ്ഡ് തുണിത്തരങ്ങള്‍, ഗ്രോസറി, ഗൃഹോപകരണങ്ങള്‍. ആരോഗ്യ-സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉള്‍പ്പെടെ വൈവിദ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയും ഒരുക്കിയിട്ടുണ്ട്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






