Sauditimesonline

5 city flower blood pressure day
ജുബൈല്‍ സിറ്റിഫ്‌ളവറില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

സൗദിയില്‍ അഞ്ച് വയസ് മുതല്‍ കൊവിഡ് വാക്‌സിന്‍

റിയാദ്: സൗദിയില്‍ 5 വയസ് മുതല്‍ കൊവിഡ് വാക്‌സിന്‍ വിതരണത്തിനുളള ബുക്കിംഗ് ആരംഭിച്ചു. നിലവില്‍ 12 വയസിന് മുകളിലുളള കുട്ടികള്‍ക്കാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. ഡിസംബര്‍ മുതല്‍ കൂടുതല്‍ ആരോഗ്യ സുരക്ഷ ആവശ്യമുളള കുട്ടികള്‍ക്ക് വാക്‌സിന്‍ വിതരണം ആരംഭിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് വ്യാപക വിതരണം ആരംഭിച്ചത്. ജനുരി 23 മുതല്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓഫ്‌ലൈന്‍ ക്ലാസ് ആരംഭിക്കും. അതുകൊണ്ടുതന്നെ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ രക്ഷിതാക്കള്‍ സിഹതി ആപ് വഴി ബുക്ക് ചെയ്യണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

അതേസമയം, 24 മണിക്കൂറിനിടെ 5,477 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച. 3405 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ 336 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഒരാള്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top