റിയാദ്: മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി മജ്മ യൂണിറ്റ് അംഗം സോമന് സഹപ്രവര്‍ത്തകര്‍ യാത്രയപ്പ് നല്‍കി. പത്തനംതിട്ട കോന്നി സ്വദേശി സോമന്‍ വര്‍ക്ക്‌ഷോപ്പില്‍ ടെക്‌നീഷ്യനായിരുന്നു.
പ്രസിഡന്റ് പ്രതീഷ് പുഷ്പന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷെരീഫ് സ്വാഗതം പറഞ്ഞു. സജിത്ത് കെ പി, പ്രവീണ്‍ പി, രജീഷ്, സന്ദീപ്, രാധാകൃഷ്ണന്‍ കെ, അനീസ്, നിസാര്‍, സിറാജ്, ഷെബീര്‍, ജയചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു, അബ്ദുല്‍ റഷീദ് സോമനെ പൊന്നാട അണിയിച്ചു. യൂണിറ്റ് അംഗങ്ങള്‍ സോമന് ഉപഹാരം സമ്മാനിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.