Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

സൗദിയില്‍ 14,000 നിയമ ലംഘകര്‍ പിടിയില്‍

റിയാദ്: സൗദിയില്‍ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 14,000 വിദേശികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. നിയമ ലംഘകര്‍ക്ക് അഭയം നല്‍കിയതിന് 14 പേരെ കസ്റ്റഡിയിലെടുത്തു. ജനുവരി 6 മുതല്‍ 12 വരെ രാജ്യത്ത് നടത്തിയ പരിശോധനകളിലാണ് നിയമ ലംഘകര്‍ പിടിയിലായത്. ഇതില്‍ 6,774 പേര്‍ താമസാനുമതി രേഖയായ ഇഖാമ കാലാവധി കഴിഞ്ഞവരാണ്.

തൊഴില്‍ നിയമ ലംഘകരായ 1,558 പേരെയും അറസ്റ്റ് ചെയ്തു. അനധികൃതമായി രാജ്യം വിടാന്‍ശ്രമിച്ചതിന് 5,295 പേരും അയല്‍ രാജ്യങ്ങളില്‍ നിന്ന് നുഴഞ്ഞു കയറാന്‍ ശ്രമിച്ചതിന് 411 പേരും അറസ്റ്റിലായി. നുഴഞ്ഞു കയറാന്‍ ശ്രമിച്ചവരില്‍ 48 ശതമാനവും യമനില്‍ നിന്നാണ്.

നിയമ ലംഘകര്‍ക്ക് തൊഴില്‍, യാത്ര, താസ സൗകര്യം എന്നിവ ഒരുക്കിയ 14 പേരെയും അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയും ശിക്ഷ ലഭിക്കും. അനധികൃതമായി രാജ്യത്ത് കഴിയുന്നവരെ സംബന്ധിച്ച് 911 ടോള്‍ ഫ്രീ നമ്പരില്‍ അറിയിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top