Sauditimesonline

russul
റസ്സല്‍ മഠത്തിപ്പറമ്പിലിന് പിഎംഎഫ് യാത്രയയപ്പ്

സ്ഥാപക ദിനം ഐക്യത്തിന്റെ ആഘോഷം: സല്‍മാന്‍ രാജാവ്

റിയാദ്: പുതുചരിത്രം രചിച്ച് സൗദി സ്ഥാപക ദിനം ആഘോഷിച്ചു. പുരാതന ഭരണ സിരാ കേന്ദ്രമായ ദിര്‍ഇയ്യയില്‍ പരേഡും കലാപരിപാടികളും ഉള്‍പ്പെടെ വര്‍ണാഭമായ ആഘോഷ പരിപാടികളാണ് അരങ്ങേറിയത്.

കരിമരുന്ന് പ്രയോഗം, സംഗീത വിരുന്ന്, പരേഡ്, കലാപരിപാടികള്‍ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി. പഴയ തലസ്ഥാനം ദിര്‍ഇയ്യയിലെ റോഡുകളിലൂടെ കടന്നുപോയ പരേഡ് വീക്ഷിക്കാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ സന്നിഹിതരായിരുന്നു. സൈനികാഭ്യാസം, കുതിരപ്പടയാളി, ഒട്ടക സംഘങ്ങള്‍, ബാന്‍ഡ്‌മേളം എന്നിവ പരേഡില്‍ അണിനിരന്നു. ദിര്‍ഇയ്യ തുറൈഫ് സല്‍വ കൊട്ടാരം വര്‍ണദീപങ്ങള്‍ കൊണ്ട് അലങ്കരിച്ചു. രാജ്യത്തിന്റെ ചരിത്രവും പൈതൃകവും അനാവരണം ചെയ്യുന്ന കലാപ്രകടനങ്ങള്‍ ശബ്ദ, പ്രകാശ വിന്യാസങ്ങളുടെ അകമ്പടിയോടെയാണ് അവതരിപ്പിച്ചത്.

രാഷ്ട്ര ചരിത്രത്തിന്റെയും ജനങ്ങുടെ ഐക്യത്തിന്റെയും ആഘോഷമാണ് സ്ഥാപക ദിനമെന്ന് ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞു. സമാധാനം, സ്ഥിരത, നീതി എന്നിവയുടെ സാക്ഷാല്‍ക്കരത്തിന്റെ ആഘോഷ ദിനമാണിത്. നിശ്ചയദാര്‍ഢ്യത്തിന്റെയും ഭാവി അഭിലാഷങ്ങള്‍ നേടാനുളള പ്രചോദനവുമാണ് ആഘോഷങ്ങളെന്ന് രാജാവ് പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top