Sauditimesonline

1 lulu
'ഓണം ഇവിടെയാണ്'; ലുലുവില്‍ ഷെഫ് പിള്ളയുടെ കൈപ്പുണ്യപ്പെരുമ

ചിരിപ്പിച്ചു ചിന്തിപ്പിക്കുകയും ചിന്തയിലൂടെ കരയിപ്പിക്കുകയും ചെയ്യുന്ന മാനവികതയായിരുന്നു ബഷീര്‍ സാഹിത്യം

ദമ്മാം: മലയാള ഭാഷയെയും സാഹിത്യത്തെയും സാധാരണക്കാരന്റെ ജീവിതത്തോട് ചേര്‍ത്തുനിര്‍ത്തിയ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മദിനത്തില്‍ സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റര്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ദമ്മാം റോസ് ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാിെ സാംസ്‌കാരിക പ്രവര്‍ത്തകന്‍ പ്രദീപ് കൊട്ടിയം ഉദ്ഘാടനം ചെയ്തു.

എഴുത്തുകാരനും പ്രഭാഷകനുമായ മുസ്തഫ മുക്കൂട് ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. വ്യാകരണത്തിന്റെ അതിര്‍വരമ്പുകളില്ലാത്ത, ഒരു ജനതയുടെ പച്ചയായ ജീവിതഭാഷ ലോകത്തിന് സമ്മാനിച്ച വിശ്വസാഹിത്യകാരനായിരുന്നു ബഷീറെന്ന് അദ്ദേഹം അനുസ്മരിച്ചു. കടിച്ചാല്‍ പൊട്ടാത്ത വാക്കുകളോ വലിയ അലങ്കാരങ്ങളോ ഇല്ലാതെ നാടന്‍ഭാഷയിലൂടെ സാഹിത്യത്തെ അദ്ദേഹം ജനകീയമാക്കി. ചിരിപ്പിച്ചു കൊണ്ട് ചിന്തിപ്പിക്കുകയും, ചിന്തയുടെ മുനമ്പില്‍ നിര്‍ത്തി കരയിപ്പിക്കുകയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ മാന്ത്രിക ശൈലി. മനുഷ്യകേന്ദ്രീകൃതമായ ചിന്തകള്‍ക്കപ്പുറം ഭൂമിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും ജീവിക്കാന്‍ തുല്യ അവകാശമുണ്ടെന്ന് ഉറക്കെപ്പറഞ്ഞ മാനവികതാവാദിയായിരുന്നു ബഷീറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമാജം ചാപ്റ്റര്‍ പ്രസിഡന്റ് ഹുസൈന്‍ ചമ്പോളില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മാലിക് മഖ്ബൂല്‍, സാജിദ് ആറാട്ടുപുഴ, ഡോ. മനീഷ് അഹമ്മദ്, ഷിജു കലയപുരം, ഷനീബ് അബൂബക്കര്‍, ഡോ. ഇമ്തിയാസ്, മുനീറ ഗഫൂര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സോഫിയ ഷാജഹാന്‍, മാത്തുക്കുട്ടി പള്ളിപ്പാട്, സയ്ദ് ഹമദാനി, സജിത്ത് രാമകൃഷ്ണന്‍, സലിം പുതിയവീട്ടില്‍, ബിജു പൂതക്കുളം തുടങ്ങിയവര്‍ പങ്കെടുത്തു.

ജേക്കബ് ഉതുപ്പ്, മുരളീധരന്‍, ആസിഫ് താനൂര്‍, ബിനു പുരുഷോത്തമന്‍, ലീനാ ഉണ്ണിക്കൃഷ്ണന്‍, ഹുസ്‌ന ആസിഫ്, വിനോദ് കുഞ്ഞ്, സരള ജേക്കബ്, ഉണ്ണികൃഷ്ണന്‍, നിഖില്‍ മുരളീധരന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ബിനു കുഞ്ഞ് സ്വാഗതവും ഡോ. സിന്ധു ബിനു നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top