Sauditimesonline

edapa 2
ആത്മീയ ചൈതന്യവും സാംസ്‌കാരിക വിരുന്നും സംഗമിച്ച ഇഫ്താര്‍ വിരുന്ന്

ഇന്ത്യ വ്യോമ ഗതാഗത വിലക്ക് പിന്‍വലിക്കുന്നു

റിയാദ്: അന്താരാഷ്ട്ര വിമാന വിലക്ക് ഇന്ത്യ പിന്‍വലിക്കുന്നു. മാര്‍ച്ച് 27 മുതല്‍ വ്യോമ ഗതാഗതം സാധാരണ നിലയിലാകും. കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തവെച്ച മുഴുവന്‍ വിമാന സര്‍വീസുകളും പുനരാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കൊവിഡ് മഹാമാരി ലോകത്ത് പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് ഇന്ത്യ വ്യോമ ഗതാഗതം നിര്‍ത്തിവെച്ചത്. വ്യോമ ഗതാഗതം പുനരാരംഭിക്കാന്‍ പല തവണ ശ്രമം നടത്തിയെങ്കിലും കൊവിഡ് വൈറസിന്റെ വകഭേദം പല രാജ്യങ്ങളിലും വ്യാപിച്ചതോടെ ശ്രമം പരാജയപ്പെടുകയായിരുന്നു. ഇന്ത്യയില്‍ കൊവിൗ് കേസുകള്‍ ഗണ്യമായി കുറയുകആും വാക്‌സിനേഷന്‍ വന്‍തോതില്‍ വിതരണം പൂര്‍ത്തിയാക്കുകയും ചെയ്തതോടെയാണ് വ്യോമഗതാഗഃത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച്,

എയര്‍ ബബിള്‍ കരാര്‍ പ്രകാരമാണ് നിലവില്‍ ഇന്ത്യാ-സൗദി സെക്ടറില്‍ സര്‍വീസ് നടത്തുന്നത്. ഇന്ത്യയില്‍ നിന്ന് 28 രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്നതും എയര്‍ ബബിള്‍ കരാര്‍ പ്രകാരം നിയന്ത്രിത സര്‍വീസ് മാത്രമാണ് നടക്കുന്നത്. ഇന്ത്യ വ്യോമ ഗതാഗതത്തിന് വിലക്ക് പിന്‍വലിച്ചതോടെ വിമാന സര്‍വീസുകള്‍ സജീവമാകും. വിവിധ രാജ്യങ്ങളിലേക്കുളള യാത്ര സുഗമമാവുകയും ചെയ്യും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top