റിയാദ്: മനുഷ്യന്റെ വൈകാരിക ഭാവങ്ങള്‍ പങ്കുവെക്കുന്ന നിഖിലാ സമീറിന്റെ കവിതാ സമാഹാരം ‘അമേയ’ പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു. വ്യക്തി ഉള്‍പ്പെടുന്നതാണ് കുടുംബം. കുടുംബങ്ങള്‍ കൂടുമ്പോള്‍ സമൂഹം രൂപപ്പെടുന്നു. ഇതിനിടയില്‍ ശുദ്ധ മനസ്സുകള്‍ രൂപംകൊളളുമ്പോഴാണ് സമൂഹത്തിന് കരുത്തു നേടാന്‍ കഴിയുന്നത്. അതിലേക്ക് വെളിച്ചം വീശുന്ന ദിവ്യം, പരിശുദ്ധം, പ്രണയം, ഭക്തി, സ്‌നേഹം, മാനവികത തുടങ്ങിയ വികാരങ്ങള്‍ പ്രകടപ്പിക്കുന്നതാണ് 59 ചെറു കവിതകള്‍ ഉള്‍പ്പെടുന്ന കവിതാ സമാഹാരം.
ഹരിതം ബുക്‌സ് പ്രസിദ്ധീകരിച്ച കവിതാ സമാഹാരം സെപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 8 വരെ റിയാദില്‍ അരങ്ങേറുന്ന അന്താരാഷ്ട്ര പുസ്തക മേളയില്‍ (സ്റ്റാള്‍ നമ്പര്‍ ഇ11, ഇ12) പ്രകാശനം ചെയ്യും. പുസ്തക മേളയില്‍ ആദ്യമായാണ് മലയാളം പ്രസിദ്ധീകരണം പ്രകാശനം ചെയ്യുന്നത്. നിഖില സമീറിന്റെ കവിതകള്‍ക്ക് മകള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഫാത്തിമ സഹ്‌റ സമീര്‍ ചിത്രീകരണം നടത്തിയെന്ന പ്രത്യേകതയും ‘അമേയ’ക്കുണ്ട്.
റിയാദില്‍ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്ത് സജീവമാണ് നിഖില സമീര്‍. റെയ്ബക് ട്രാവത്സ് ഉദ്യോഗസ്ഥന്‍ കായംകുളം സ്വദേശി സമീര്‍ കാസിം കോയയുടെ പത്‌നിയാണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.