Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

സലഫി മദ്‌റസയില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണം

റിയാദ്: സൗദി മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ബത്ഹ റിയാദ് സലഫി മദ്‌റസ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടി ഗള്‍ഫ് ഇസ്‌ലാഹി കോഓഡിനേഷന്‍ കമ്മിറ്റി കണ്‍വീനറും മദ്‌റസ മാനേജറുമായ മുഹമ്മദ് സുല്‍ഫിക്കര്‍ ഉദ്ഘാടനം ചെയ്തു. ചെറിയ കുട്ടികളെ പോലും ലഹരിക്ക് അടിമകളാക്കുന്ന നാട്ടിലെ സംവിധാനങ്ങള്‍ തിരിച്ചറിയണം. സൗഹൃദ വലയങ്ങളിലൂടെ ആരംഭിക്കുന്ന അപകടങ്ങളില്‍ നിന്നു മാറിനില്‍ക്കുകയും പ്രവാസികളായ കുട്ടികള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി കുട്ടികളെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ബോധവല്‍ക്കരണങ്ങളിലും സജീവമാക്കാന്‍ ബത്ഹ റിയാദ് സലഫി മദ്‌റസ എല്ലാ കാലത്തും പ്രവര്‍ത്തിക്കാറുണ്ട്. സലഫി മദ്‌റസ സംഘടിപ്പിച്ച ‘മുക്തി ലഹരി മരണത്തിന്റെ വ്യാപാരി’ എക്‌സിബിഷനില്‍ ആയിരങ്ങള്‍ പങ്കാളികളായെന്ന് മദ്‌റസ പ്രിന്‍സിപ്പല്‍ അംജദ് അന്‍വാരി പറഞ്ഞു.

റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന് കീഴില്‍ രണ്ടു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന ബത്ഹ റിയാദ് സലഫി മദ്‌റസയില്‍ കെ.ജി മുതല്‍ ഏഴാം ക്ലാസ് വരെ റെഗുലര്‍ മദ്‌റസയും, ടീനേജ് കുട്ടികള്‍ക്ക് പ്രത്യേക കോഴ്‌സും നടന്നുവരുന്നു. എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് ഏഴ് വരെയാണ് പഠന സമയം. മദ്‌റസ ആവശ്യങ്ങള്‍ക്ക് 0556113971, 0562508011, എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ കുട്ടികള്‍ വിവിധ പരിപാടികള്‍, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവയും നടന്നു. എക്‌സിബിഷന്‍ കോഡിനേറ്റര്‍ ഫര്‍ഹാന്‍ കാരക്കുന്ന് ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. ആത്തിഫ് ബുഖാരി സ്വാഗതം പറഞ്ഞു. ഹാഫിള് മുഹമ്മദ് നാജില്‍, വാജിദ്,റജീന ഇസ്ഹാഖ്, നസ്‌റിന്‍, റംല ടീച്ചര്‍, റസീന, ഹനാന്‍, സില്‍സില എന്നിവര്‍ നേതൃത്വം നല്‍കി. മുജീബ് ഇരുമ്പുഴി നന്ദി പറഞ്ഞു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top