Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

എബിസി കാര്‍ഗോ റിയാദ് മുറബ്ബ ലുലുവില്‍ ഉദ്ഘാടനം ചെയ്തു

റിയാദ്: ജിസിസിയിലെ പ്രമുഖ കാര്‍ഗോ, കൊറിയര്‍ കമ്പനിയായ എബിസി കാര്‍ഗോ, റിയാദ് മുറബ്ബ അവന്യൂ മാള്‍ ലുലുവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു. എബിസി കാര്‍ഗോ ഡയറക്ടര്‍മാരായ നിസാര്‍ അബ്ദുല്‍ ഖാദര്‍, സലിം അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്കുപുറമെ മഞ്ചേശ്വരം എംഎല്‍ എ കെ എം അഷ്‌റഫ്, ബഷീര്‍ പാരഗണ്‍, അബ്ദുള്ള അല്‍ ഖഹ്താനി, മുഹമ്മദ് അല്‍ സഹ്‌റാനി, ലുലു ഗ്രൂപ്പ് റീജിയണല്‍ മാനേജര്‍ അബ്ദുള്‍ജലീല്‍, മാള്‍ മാനേജര്‍ ലാലു വര്‍ക്കി, ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ ഷമീര്‍ പാണ്ടിയത്ത്, അഷ്‌റഫ് വേങ്ങാട്ട്, സിപി മുസ്തഫ, ബഷീര്‍ മുസ്ലിയാരകത്ത്, മുജീബ് ഉപ്പട, ഷാഫി സെഞ്ച്വറി, ഇസ്മയില്‍ കരോളം, ഷംസു പെരുമ്പട്ട, കുഞ്ഞി കുമ്പള തുടങ്ങി സാമൂഹ്യ, സാംസ്‌കാരിക, വ്യാവസായിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

കാര്‍ഗോ, കൊറിയര്‍ രംഗത്ത് വര്‍ഷങ്ങളുടെ സേവന പാരമ്പര്യമുള്ള മുന്‍ നിര കമ്പനിയാണ് എബിസി കാര്‍ഗോ. ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും വിശ്വസിനീയ സേവനം ലുലു ഉപഭോക്താക്കള്‍ക്കു പുതിയ ഔട്ട്‌ലെറ്റ് വഴി ലഭ്യമാക്കും. ഓരോ വര്‍ഷവും ആധുനിക സൗകര്യങ്ങളോടു കൂടി വിപുലീകരിച്ചു കൊണ്ടിരിക്കുന്ന എബിസി, കാര്‍ഗോ, കൊറിയര്‍, ഷിപ്പിംഗ്, ലോജിസ്റ്റിക്‌സ് തുടങ്ങി നിരവധി സേവനങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിക്കുന്നുണ്ട്. ജിസിസിയിലെ പ്രധാന ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ എബിസി കാര്‍ഗോ സേവനങ്ങള്‍ ലഭ്യമാണ്. ലുലുവില്‍ നിന്ന് നേരിട്ടു സാധനങ്ങള്‍ വാങ്ങി എത്രയും പെട്ടെന്ന് അയച്ചു നല്‍കാനായുള്ള സൗകര്യങ്ങളും എബിസി കാര്‍ഗോ ഉറപ്പാക്കുന്നു. സമയവും ചെലവും ലാഭിക്കാനുള്ള പ്രത്യേക സൗകര്യം പ്രവാസികള്‍ക്ക് വലിയ സഹായമാണ്.

സ്‌കൂള്‍ അവധി സീസണ്‍ ആരംഭിച്ചതോടെ, എയര്‍ കാര്‍ഗോ, സീ കാര്‍ഗോ വിഭാഗങ്ങളില്‍ ബാക്ക് ടു ഹോം ഓഫറുകള്‍ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തെ ഏത് ഭാഗത്തേക്കും അതിവേഗം പാര്‍സലുകള്‍ അയയ്ക്കാനുള്ള സൗകര്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് എബിസി കാര്‍ഗോയുടെ ലക്ഷ്യം. അന്താരാഷ്ട്ര സര്‍വീസുകള്‍ക്കു പുറമേ, ആഭ്യന്തര ഡെലിവറികളും എബിസി കാര്‍ഗോ ഉറപ്പുവരുത്തുന്നു.

സുരക്ഷിതമായ കൈമാറ്റം, വിശ്വാസ്യമായ സേവനം, സ്വാന്തം കഌയറന്‍സ്, അതിവേഗ പാര്‍സല്‍ ഡെലിവറി’ ഇവയെല്ലാം എബിസി കാര്‍ഗോയുടെ മാത്രം പ്രത്യകതയാണ്. സ്‌കൂള്‍ അവധി സീസണില്‍ ബ്രാഞ്ചുകളിലെ തിരക്കുകള്‍ പരിഗണിച്ചു രാത്രി വൈകിയും എല്ലാ ബ്രാഞ്ചുകളും പ്രവര്‍ത്തന സജ്ജമാണ്. സൗദിയിലെ കൂടുതല്‍ ലുലു ശാഖകളില്‍ പുതിയ ബ്രാഞ്ചുകള്‍ ഉടന്‍ ആരംഭിക്കുമെന്നും എബിസി കാര്‍ഗോ മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top