
റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് റിയാദ് ബത്ഹയില്‍ മരിച്ചു. മലപ്പുറം നിലമ്പൂര്‍ എടക്കര സ്വദേശി എസ് ജംഷീദ് (കുഞ്ഞാപ്പു 42) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ ബത്ഹ പാരഗണ്‍ റസ്‌റ്റോറന്റിന് പിന്‍വശം താമസ സ്ഥലത്തായിരുന്നു മരണം. നേരത്തെ സൗദിയില്‍ ദീര്‍ഘകാലം മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്തിരുന്നു. രണ്ടു മാസം മുമ്പ് പുതിയ വിസയില്‍ തൊഴിതേടി എത്തിയതാണ്.

പിതാവ്: സിദ്ദീഖ്, മാതാവ്: സൈനബ, ഭാര്യ: തന്‍സീറ, മൂന്ന് പെണ്‍മക്കള്‍ വിദ്യാര്‍ത്ഥികളാണ്. മയ്യിത്ത് നാട്ടില്‍ സംസ്‌കരിക്കുന്നതിന് സിദ്ദീഖ് തുവ്വൂര്‍, ഉമ്മര്‍ അമാനത്ത്, അബ്ബാസ് എടക്കരം എന്നിവരുടെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയായി വരുന്നു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.